നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Actress Attack Case| നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ഇന്ന് രഹസ്യമൊഴി നൽകും

    Actress Attack Case| നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ഇന്ന് രഹസ്യമൊഴി നൽകും

    എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെയാണ് മൊഴി രേഖപ്പെടുത്തുക.

    സംവിധായകൻ ബാലചന്ദ്രകുമാർ

    സംവിധായകൻ ബാലചന്ദ്രകുമാർ

    • Share this:
    കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) തുടരന്വേഷണത്തിന്റെ ഭാഗമായി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ (Balachandrakumar) രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെയാണ് മൊഴി രേഖപ്പെടുത്തുക. ഗൂഢാലോചനക്കേസിൽ ഇന്നലെ ക്രൈംബ്രാഞ്ച് മുമ്പാകെ ബാലചന്ദ്രകുമാർ  മൊഴി നൽകിയിരുന്നു.

    നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെടുന്നതിൻ്റെ  ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും ഉള്ള  ബാലചന്ദ്രകുമാറിൻ്റെ  വെളിപ്പെടുത്തലിലാണ്  രഹസ്യമൊഴി എടുക്കുന്നത്. നേരത്തെ ഇതേ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ടുവട്ടം ഇയാളെ ചോദ്യം ചെയ്തിരുന്നു.  തുടരന്വേഷണത്തിന് വിചാരണകോടതി അനുമതി നൽകിയ സാഹചര്യത്തിൽ കൂടിയാണ് മൊഴികൾക്ക്  നിയമത്തിന്റെ കൂടി പിൻബലം നൽകുന്നതിനായി കോടതിയിൽ  രേഖപ്പെടുത്തുന്നത്.

    ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തി സീല്‍ ചെയ്ത കവറില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേയാണ് മൊഴി മാറ്റം ഒഴിവാക്കുന്നതിനായി രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. കൊച്ചി സി ജെ എം കോടതി ചുമതലപ്പെടുത്തിയതു പ്രകാരം ആണ് ജുഡീഷ്യൽ ഫസ്റ്റ് മജിസ്‌ട്രേറ്റ് ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. ഉച്ചയോടെ കോടതിയിൽ ഹാജരാവാനാണ് നിർദേശം.

    Also Read- Idukki Murder| ധീരജ് വധം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ ഡിജിപിയുടെ നിർദേശം

    കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടന്‍ ദിലീപും ബന്ധുക്കളും ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളടക്കമുള്ള തെളിവുകള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു.
    ബാലചന്ദ്രകുമാർ പുറത്തുവിട്ട തെളിവുകൾ ശരിവെക്കുന്ന ആയിരുന്നു  പിന്നീട്  പ്രധാന പ്രതി പൾസർ സുനിയും സാക്ഷിയായ ജിൻസനുമായുള്ള സംഭാഷണം വ്യക്തമാക്കിയത്. ദിലീപിന്‍റെ വീട്ടിലും ഹോട്ടലിലും വെച്ച്‌ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടതായി ഫോണ്‍ സംഭാഷണത്തില്‍ പള്‍സര്‍ സുനി സമ്മതിക്കുന്നുണ്ട്. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും ബാലചന്ദ്രകുമാറുമായി കണ്ടിട്ടുണ്ടെന്നും പള്‍സര്‍ സുനി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.

    കേസ് പുനരന്വേഷിക്കാന്‍ സാധ്യതയുണ്ടോ എന്ന പള്‍സര്‍ സുനിയുടെ ചോദ്യത്തിന് മാധ്യമങ്ങളില്‍ അത്തരത്തിലാണ് വരുന്നതെന്ന് ജിന്‍സണ്‍ പറയുന്നു. എല്ലാ തെളിവുകളും ഉള്ളതു പോലെയാണ് ബാലചന്ദ്രകുമാര്‍ പറ‍യുന്നത്. സംഭവം നടന്നതായാണ് എല്ലാവരും വിശ്വസിക്കുന്നതെന്നും ജിന്‍സണ്‍ സംസാര മധ്യേ വ്യക്തമാക്കുന്നു.

    ബാലചന്ദ്ര കുമാര്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും ജിന്‍സണ്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
    Published by:Rajesh V
    First published: