• HOME
  • »
  • NEWS
  • »
  • crime
  • »
  • യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചു; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചു; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

കോവളം സ്വദേശിയായ 26 വയസ്സുകാരനെ സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചെന്നാണ് പരാതി.

  • Share this:

    സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ച കേസില്‍ സംവിധായിക അറസ്റ്റില്‍. ലക്ഷ്മി ദീപ്ത എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീല പി.മണിയെയാണ് തിരുവനന്തപുരം അരുവിക്കര പോലീസ് അറസ്റ്റുചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ സംവിധായികയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

    എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ  ആറ് ആഴ്ചത്തേക്കു ഹാജരാകാനാണ് കോടതി നിർദേശം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന തെളിവുകൾ നൽകണമെന്നും ജാമ്യ ഉപാധിയില്‍ പറയുന്നു. ചോദ്യം ചെയ്യാൻ സമയം കൂടുതൽ വേണമെങ്കിൽ അനുവദിക്കണം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്.

    വെബ് സീരീസിന്റെ പേരിൽ സംവിധായിക അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; പരാതിയുമായി യുവാവ്

    aതിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറിൽ ഒപ്പുവയ്പ്പിച്ചു. ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

    Published by:Arun krishna
    First published: