വയനാട്: വളര്‍ത്തുനായ കൃഷി നശിപ്പിച്ചതിനെച്ചൊല്ലി അയല്‍ക്കാര്‍ തമ്മില്‍ തര്‍ക്കം. സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. പനമരം ചുണ്ടക്കുന്ന് സ്വദേശി കിഴക്കെപറമ്പില്‍ ജയന് (41) ആണ് അറസ്റ്റിലായത്. അയല്‍വാസിയായ പൂളക്കല്‍ രാമകൃഷ്ണനെ (60) മര്‍ദിച്ചെന്ന പരാതിയിലാണ് ജയനെ പനമരം പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിക്കാണ് കേസിനാസ്പദമായ സംഭവം. ജയന്റെ വളര്‍ത്തുനായ പച്ചക്കറിത്തോട്ടം നശിപ്പിച്ചെന്ന് രാമകൃഷ്ണന് ജയനോട് പരാതിപ്പെട്ടതിനെ തുടർന്നാണ് സംഘര്‍ഷമുണ്ടായത്. ഇരുവരും പരസ്പരം മര്‍ദിച്ചു. ജയന് ഇരുമ്പുവടികൊണ്ട് രാമകൃഷ്ണനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ രാമകൃഷ്ണന്റെ ഇടതുകൈയുടെ എല്ലുപൊട്ടി.
വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന രാമകൃഷ്ണന്റെ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസ് നടപടി. മര്‍ദനത്തില്‍ തലയ്ക്കും കൈക്കും പരിക്കേറ്റ ജയന് കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജായതോടെ അറസ്റ്റുചെയ്തു. ജയനെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ജയനും പനമരം പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.