HOME » NEWS » Crime » DISPUTE ON RS 2000 17 YEAR OLD BOY THRASHED AND MADE TO LICK SHOES

2000 രൂപയ്ക്ക് വേണ്ടിയുള്ള തർക്കം; 17 കാരനെ മർദിച്ച് ഷൂ നക്കിച്ചു, നിർബന്ധിച്ച് സിഗരറ്റ് വലിപ്പിച്ചു

2000 രൂപയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ നാല് പേർ ചേർന്ന് കൗമാരാക്കാരനെ ക്രൂരമായി മർദിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: March 14, 2021, 11:45 AM IST
2000 രൂപയ്ക്ക് വേണ്ടിയുള്ള തർക്കം; 17 കാരനെ മർദിച്ച് ഷൂ നക്കിച്ചു, നിർബന്ധിച്ച് സിഗരറ്റ് വലിപ്പിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
മധ്യപ്രദേശ്: രണ്ടായിരം രൂപയുടെ പേരിലുണ്ടായ തർക്കത്തിൽ പതിനേഴുകാരനെ ക്രൂരമായി തല്ലിച്ചതച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

2000 രൂപയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ നാല് പേർ ചേർന്ന് കൗമാരാക്കാരനെ ക്രൂരമായി മർദ്ദിക്കുകയും ഷൂ നക്കിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. മാത്രമല്ല, നിർബന്ധപൂർവം സിഗരറ്റ് വലിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.


ജബൽപൂരിലെ നായഗോൺ ഏരിയയിൽ നാല് പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു. ഇതിൽ ഒരാൾ യുവാവിനെ നിരവധി തവണ മർദ്ദിക്കുന്നത് കാണാം. മറ്റൊരാൾ സിഗരറ്റ് വലിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന് ശേഷം നാല് പേരും യുവാവിനെ കൊണ്ട് തങ്ങളുടെ ഷൂ വൃത്തിയാക്കിക്കുകയും നക്കാൻ നിർബന്ധിക്കുകയും ചെയ്തു.

വീഡിയോ വൈറലായതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ നാലംഗ സംഘത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് പാസ്സി എന്ന ഇരുപത് വയസ്സുകാരനാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകൽ, കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Also Read-കോവിഡ് വാക്സിന്‍ എന്ന പേരിൽ ബന്ധുക്കൾക്ക് മയക്കുമരുന്ന് കുത്തിവച്ച യുവതി സ്വർണ്ണവുമായി കടന്നു

മറ്റൊരു സംഭവത്തിൽ, ലിഫ്റ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ അറുപതുകാരന് ദാരുണാന്ത്യം. ഡൽഹിയിലെ ചാന്ദ്നി മഹൽ ഏരിയയിൽ വ്യാഴാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read-പത്താം ക്ലാസുകാരിയായ വ്യാജ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയ ആയിരങ്ങൾ ആശങ്കയിൽ

ഇതിൽ മൂന്ന് പേർ അറുപത് വയസ്സു കഴിഞ്ഞവരാണ്. മുക്താർ ഹുസ്സൈൻ (61), മുഷ്താക് ഹുസ്സൈൻ, മുഹമ്മദ് സലീം എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷക്കീൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ചിറ്റ്ലി ഖബറിലെ ഫ്ലാറ്റിലെ താമസക്കാരാണ് കൊല്ലപ്പെട്ടതും അറസ്റ്റിലായിരിക്കുന്നതും.
Also Read-ഡോക്ടർക്കെതിരെ വ്യാജ പീഡന പരാതി നൽകി നഴ്സ്; 10,000 രൂപ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവിട്ട് കോടതി

ബിൽഡ‍ിങ്ങിലെ നാലാം നിലയിലെ താമസക്കാരനാണ് മുഹമ്മദ് ഷക്കീൽ. വ്യാഴാഴ്ച്ച വൈകീട്ടാണ് കെട്ടിടത്തിലെ സംഘർഷത്തെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് എത്തുന്ന സമയത്ത് ഷക്കീൽ മാരകമായി മർദ്ദനമേറ്റ് അവശനിലയിലായിരുന്നു. പൊലീസ് എത്തിയ ഉടനെ ഷക്കീലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെട്ടിടത്തിലെ ലിഫ്റ്റ് ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ളോറിലേയും ഒന്നാം നിലയിലേയും താമസക്കാർ ലിഫ്റ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇവർ തങ്ങളുടെ ആവശ്യങ്ങൾക്കായി ലിഫ്റ്റ് ഉപയോഗിക്കുന്നതോടെ കെട്ടിടത്തിലെ മറ്റ് നിലകളിൽ ഉള്ളവർക്ക് ലിഫ്റ്റിൽ സ്ഥലം കിട്ടാതായി. ഇത് ചോദ്യം ചെയ്തതോടെ മറ്റുള്ളവർ ചേർന്ന് ഷക്കീലിനെ ക്രൂരമായി മർദ്ദിച്ച് കൊല്ലുകയായിരുന്നു.
Published by: Naseeba TC
First published: March 14, 2021, 11:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories