• HOME
 • »
 • NEWS
 • »
 • crime
 • »
 • Dowry | വിവാഹ നിശ്ചയത്തിന് ശേഷം സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; യുവതി ആത്മഹത്യ ചെയ്തു, പ്രതിശ്രുത വരന്‍ അറസ്റ്റില്‍

Dowry | വിവാഹ നിശ്ചയത്തിന് ശേഷം സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; യുവതി ആത്മഹത്യ ചെയ്തു, പ്രതിശ്രുത വരന്‍ അറസ്റ്റില്‍

സ്ത്രീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞിരുന്ന അനീഷ് നിശ്ചയത്തിന് ശേഷം നിലപാട് മാറ്റി

 • Last Updated :
 • Share this:
  കൊല്ലം ഓടനാവട്ടം മുട്ടടയില്‍ വിവാഹം നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിനെ തുടര്‍ന്ന് 2 മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പൂയപ്പള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്.

  ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം കോളനിയിലെ സന്ധ്യാഭവനിൽ  സന്ധ്യ എന്ന 22കാരി ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ 27 ന് വീട്ടിനുള്ളിലെ കിടപ്പു മുറിയിലാണ് സന്ധ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യയുമായി പ്രണയത്തിലായിരുന്ന അനീഷാണ് വേഗം വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്.

  ആറു മാസത്തിന് ശേഷം വിവാഹം നടത്താൻ പിന്നീട് ഇരുവീട്ടുകാരും നിശ്ചയിച്ചു.  സ്ത്രീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞിരുന്ന അനീഷ് നിശ്ചയത്തിന് ശേഷം നിലപാട് മാറ്റി. സ്ത്രീധനവും ബൈക്കും വേണമെന്നാവശ്യപ്പെട്ട് നിരന്തരം സന്ധ്യയുമായി അനീഷ് വഴക്കിടാന്‍ തുടങ്ങി.  സന്ധ്യ മരിക്കുന്നതിന് മുന്‍പും ഇരുവരും തമ്മില്‍ ഫോണിലൂടെ തര്‍ക്കമുണ്ടായതായി കണ്ടെത്തിയിരുന്നു.

  Also Read- ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണം മോഷ്ടിച്ച് നാടുവിട്ടു; 'നവവരൻ' 19 വർഷത്തിനുശേഷം പിടിയിൽ

  പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാക്കുറിപ്പും , മൊബൈൽ ഫോണും തെളിവായി. സന്ധ്യ തൂങ്ങി മരിച്ച ദിവസം അനീഷ് 12 പ്രാവശ്യം സന്ധ്യയെ ഫോൺ ചെയ്തതായി പോലീസ് കണ്ടെത്തി. ഒളിവില്‍പോയ അനീഷ് പിന്നീട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

  തട്ടുകടയില്‍ ഉറക്കെ സംസാരിച്ചതിന് മര്‍ദനം; തെളിവെടുപ്പിനിടെ പ്രതിയ്ക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം


  കോട്ടയം: തട്ടുകടയില്‍ ഉറക്കെ സംസാരിച്ചതിന് മധ്യവയസ്‌ക്കരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതി കാണക്കാരി കണിയംപറമ്പില്‍ സുധീഷ് വാവയെ(വിഷം സുധി 26) പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാരുടെ കയ്യേറ്റശ്രമം. പിക്കപ് ഡ്രൈവര്‍ കോതനല്ലൂര്‍ ആണ്ടൂര്‍ സാബുവിനെയും(55) സുഹൃത്ത് കോതനല്ലൂര്‍ ഓലിക്കല്‍ ഷാജിയെയും ആയിരുന്നു ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചത്.

  20ന് രാത്രി എട്ടരയോടെ കോതനല്ലൂരിലെ തട്ടുകടയിലാണ് കേസിനാസ്പദമായി സംഭവം. തട്ടുകടയില്‍ ഉറക്കെ സംസാരിച്ചത് ചോദ്യം ചെയ്ത് സുധീഷ് വാവയും സുഹൃത്തുക്കളും ചേര്‍ന്ന് സാബുവിനെയും ഷാജിയെയും ആക്രമിക്കികയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട ഇരവരെയും പിന്നാലെ എത്തിയും അക്രമി സംഘം മര്‍ദിച്ചു.

  Also Read- ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണം മോഷ്ടിച്ച് നാടുവിട്ടു; 'നവവരൻ' 19 വർഷത്തിനുശേഷം പിടിയിൽ

  അക്രമി സംഘം സാബുവിന്റെ തല അടിച്ചുതകര്‍ക്കകയും ചെയ്തു. കൂടാതെ സാബുവും ഷാജിയും ഓടിക്കയറി രക്ഷപ്പെട്ട വീടിന്റെ ചില്ലുകളും സമീപത്ത് കിടന്നിരുന്ന കാറും അക്രമി സംഘം തകര്‍ത്തു. സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. സംഭവം നടന്ന തട്ടുകടയിലും അക്രമി സംഘം തകര്‍ത്ത വീട്ടിലും കാര്‍ തകര്‍ത്ത ഭാഗത്തും പ്രതിയെ എത്തിച്ചു. തുടര്‍ന്ന് ഇവര്‍ രക്ഷപ്പെട്ട റെയില്‍വേ സ്റ്റേഷനിലും എത്തിച്ചു.

  തെളിവെടുപ്പിന് എത്തിച്ച സുധീഷ് വാവയ്ക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമവും പ്രതിഷേധവുമുണ്ടായി. തെളിവെടുപ്പിന് ശേഷം സുധീഷിനെ തിരികെ കൊണ്ടും പോകും വഴിയാണ് നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.  നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ലഹരി സംഘത്തില്‍പെട്ട ആളാണ് സുധീഷെന്നും ഇനി നാട്ടില്‍ എത്തി അക്രമം നടത്തിയാല്‍ നാട്ടുകാര്‍ തന്നെ നേരിടുമെന്നും ജനങ്ങള്‍ പറഞ്ഞു.
  Published by:Arun krishna
  First published: