തൃശൂര്‍: ചക്കയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീടിന് തീ വെച്ച് യുവാവ്. കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എല്‍ സി പരീക്ഷയെഴുതാനുള്ള ഹാള്‍ ടിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം തീവെച്ച് നശിപ്പിച്ചു. സംഭവത്തില്‍ അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷിനെ(46) പിതാവ് ശ്രീധരന്റെ പരാതിയില്‍ നെടുപുഴ പൊലീസ് അറസ്റ്റ്(Arrest) ചെയ്തു.
ശ്രീധരന്റെ മകള്‍ താമസിക്കുന്ന പെരിഞ്ചേരിയിലെ വീട്ടില്‍ നിന്നും മരുമകന് എത്തിച്ച ചക്കയെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലേക്കും ഒടുവില്‍ വീടിന് തീയിടുന്നതിലേക്കുമെത്തിയത്. ഞായറാഴ്ച പകലില്‍ ശ്രീധരന്റെ മകളുടെ ഭര്‍ത്താവ് സജേഷിന്റെ വീട്ടില്‍ ചക്ക എത്തിച്ചിരുന്നു. ഇത് കൊണ്ടു വന്നത് ചോദിച്ച് സജേഷും ശ്രീധരന്റെ മരുമകനുമായും തര്‍ക്കത്തിലാവുകയും കത്തിയെടുത്ത് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. തര്‍ക്കത്തിന് ശേഷം മരുമകനുമൊന്നിച്ച് പെരിഞ്ചേരിയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് രാത്രിയിലാണ് സജേഷ് വീടിന് തീയിട്ടത്.
സജേഷിന്റെ ഭാര്യ വിദേശത്താണ്. സജേഷിനൊപ്പം പത്താം ക്ലാസിലും എട്ടാംക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുമാണ് താമസിക്കുന്നത്. സജേഷിന്റെ വീടിന് സമീപത്തുള്ളവരാണ് വീടിന് തീയിട്ട വിവരം ശ്രീധരനെ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തി അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ അണച്ചുവെങ്കിലും കുട്ടികളുടെ പഠിക്കാനുള്ള പുസ്തകങ്ങളും ഹാള്‍ടിക്കറ്റും മറ്റ് സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കത്തി നശിച്ചിരുന്നു.
Also Read-Theft | ഒന്നര ലക്ഷം രൂപ വരുന്ന 35 വര്‍ഷം പഴക്കമുള്ള ചെമ്പ് പാത്രം, കഴുകിയിട്ടിരുന്ന നാല് ഷര്‍ട്ടുകള്‍; ചാക്ക് കൊണ്ട് തലമൂടി മോഷ്ടാവ്
സജേഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ സജേഷിനെ റിമാന്‍ഡ് ചെയ്തു. നെടുപുഴ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എം വി പൗലോസ് നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീനാഥ്, പ്രിയന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Theft | വീട്ടുകാര്‍ ഗേറ്റിന് മുന്നില്‍ നില്‍ക്കെ തുറന്നിട്ട വീട്ടില്‍ മോഷണം; 33 പവന് സ്വര്‍ണം കവര്‍ന്നു
കാസര്‍കോട്: വീട്ടുകാര്‍ വീടിന് പുറത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കാഴ്ച വരവ് കാണുന്നതിനിടെ മോഷം(Theft) കാസര്‍കോട് മീപ്പുഗിരിയിലെ ലോകേഷിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കള്ളന് കൊണ്ടു പോയത്.
ഉദയഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കാഴ്ച വരവ് കാണുന്നതിനായി വീട്ടുകാര്‍ ഗേറ്റിന് അടുത്ത് നല്‍ക്കുമ്പോഴായിരുന്നു മോഷണം നടന്നത്.
Also Read-Bridge Theft Case | 60 അടി നീളമുള്ള ഇരുമ്പു പാലം 'കടത്തിക്കെണ്ടു പോയി'; പരാതി നൽകിയ ഉദ്യോഗസ്ഥനടക്കം 8 പേർ പിടിയിൽ
അലമാരയില്‍ സൂക്ഷിച്ച 33 പവന് സ്വര്‍ണ്ണാഭരണങ്ങളാണ് മോഷം പോയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷം നടന്നത്. ഈ സമയത്ത് വീട് തുറന്നിട്ട നിലയിലായിരുന്നു. നാല് മാല, രണ്ട് ലോക്കറ്റ്, 13 സെറ്റ് കമ്മല്‍, അഞ്ച് സെറ്റ് വള മറ്റ് ആഭരണങ്ങള്‍ ഉള്‍പ്പടെ 12 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.