നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Arrest | പെണ്‍കുട്ടിയുടെ ഫോണിലേക്ക് മെസേജ് അയച്ചതിന് തര്‍ക്കം; യുവാവിനെ കുത്തികൊലപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

    Arrest | പെണ്‍കുട്ടിയുടെ ഫോണിലേക്ക് മെസേജ് അയച്ചതിന് തര്‍ക്കം; യുവാവിനെ കുത്തികൊലപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

    പെണ്‍കുട്ടിക്ക് മെസേജ് അയച്ചതിന് ഹിഷാമിന്റെ സഹോദരനെ സാജിദും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു

    • Share this:
      കണ്ണൂര്‍: പെണ്‍കുട്ടിയുടെ ഫോണിലേക്ക് മെസേജ് (message) അയച്ചതിന് യുവാവിനെ കുത്തി കൊലപ്പെടുത്തിയ (Mattool Murder) സംഭവത്തില്‍ രണ്ട് പേരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിഷാമെന്ന യുവാവാണ് മരിച്ചത്. മാട്ടൂല്‍ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

      കണ്ണൂര്‍ മാട്ടൂലില്‍ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം നടന്നത്. പ്രതി സാജിദിന്റെ ബന്ധുവായ പെണ്‍കുട്ടിക്ക് ഹിഷാമിന്റെ സഹോദരന്‍ മെസേജ് അയച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് പപിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്.

      പെണ്‍കുട്ടിക്ക് മെസേജ് അയച്ചതിന് ഹിഷാമിന്റെ സഹോദരനെ സാജിദും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇത് ചോദിക്കാനായി രാത്രിയോടെ ഹിഷാമും മറ്റൊരു സഹോദരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് സാജിദിന്റെ വീടിനടുത്ത് എത്തുകയായിരുന്നു.

      ആദ്യം ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് സാജിദ് കത്തി ഉപയോഗിച്ച് ഹിഷാമിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ഹിഷാമിന്റെ സുഹൃത്ത് ഷക്കീബ് ആശുപത്രിയില്‍ ചികിത്സയിലാണ്.

      സംഭവത്തില്‍ പഴയങ്ങാടി പൊലീസ് സാജിദിനെയും ബന്ധുവായ റംഷാദിനെയും കസ്റ്റഡിയിലെടുത്തു. വാക്കേറ്റത്തിനിടെ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

      വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംഭവം ആസൂത്രിതമല്ലെന്നുമാണ് പൊലീസ് പറയുന്നത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പഴയങ്ങാടി പൊലീസ് അറിയിച്ചു.

      വീട് അകത്തുനിന്നും പൂട്ടി ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

      കണ്ണൂര്‍: പുല്ലൂക്കര വിഷ്ണുവിലാസം സ്‌കൂളിന് സമീപത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പടിക്കല്‍ കൂലോത്ത് രതിയെ (51) ആണ് ഭര്‍ത്താവ് മോഹനന്‍ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. വീടിന്റെ വാതില്‍ അകത്തുനിന്നു പൂട്ടിയാണ് കൃത്യം ചെയ്തത്.

      കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന കത്തിയുമായി മോഹനനെ സംഭവ സ്ഥലത്തു നിന്ന് നാട്ടുകാര്‍ പിടികൂടി സ്ഥലത്തെത്തിയ ചൊക്ലി പോലീസിന് കൈമാറി. കസ്റ്റഡിയില്‍ കഴിയുന്ന മോഹനനെ പൊലീസ് ചോദ്യം ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

      ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രതിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. അപ്പോഴേക്കും രക്തം വാര്‍ന്ന് മരണം സംഭവിച്ചിരുന്നു.
      Published by:Karthika M
      First published: