നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രളയ ഫണ്ട് തട്ടിപ്പ്: ഒന്നാം പ്രതി വിഷ്ണു പ്രസാദിന് ഒന്നരക്കോടി രൂപയുടെ ആസ്തി; സ്വത്ത് കണ്ടുകെട്ടാൻ ശുപാർശ

  പ്രളയ ഫണ്ട് തട്ടിപ്പ്: ഒന്നാം പ്രതി വിഷ്ണു പ്രസാദിന് ഒന്നരക്കോടി രൂപയുടെ ആസ്തി; സ്വത്ത് കണ്ടുകെട്ടാൻ ശുപാർശ

  കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറി.

  Kerala-floods

  Kerala-floods

  • Share this:
  കൊച്ചി: പ്രളയ ഫണ്ട്‌ തട്ടിപ്പ് കേസിൽ കളക്ട്രേറ്റിലെ മുൻ ജീവനക്കാരൻ വിഷ്ണുപ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടാൻ ശിപാർശ. തട്ടിപ്പ് സംബന്ധിച്ച് ജില്ലാ കളക്ടർ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും  നിർദ്ദേശമുണ്ട്.  റിപ്പോർട്ട് ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർക്ക്  കൈമാറി.

  വിഷ്ണു പ്രസാദിന് ഒന്നരക്കോടി രൂപ ആസ്തിയുണ്ട്. തട്ടിയെടുത്ത പണം  പ്രതിയിൽ നിന്ന് തന്നെ തിരിച്ച് പിടിക്കാൻ  നടപടി വേണമെന്നാണ് കളക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നതെന്നാണ് സൂചന. ഫണ്ട് തിരിമറിയിൽ ഉദ്യോഗസ്ഥ തലത്തിലെ അശ്രദ്ധ വിഷ്ണു പ്രസാദിന് കാര്യങ്ങൾ എളുപ്പമാക്കി. ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

  പ്രളയ ഫണ്ടുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെല്ലാം വിശദമാക്കുന്ന  റിപ്പോർട്ട് കളക്ടർ ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറി. റവന്യൂ വകുപ്പിൽ നിന്ന് കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
  You may also like:കറുപ്പല്ല, വെളുത്ത വസ്ത്രങ്ങൾ ധരിച്ച് കുടുംബം; ജോർജ് ഫ്ലോയിഡിന് അന്ത്യാഞ്ജലി [NEWS]Anju P Shaji Death Case | 'ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു' [NEWS] പശുക്കളെ കശാപ്പ് ചെയ്താൽ പത്തുവർഷം വരെ തടവ്: ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്താൻ യുപി സർക്കാർ [NEWS]
  കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും വിഷ്ണുപ്രസാദിനെ എറണാകുളം കളക്ട്രേറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഓഫിസിലെ രേഖകളും പരിശോധിച്ചു.

  ഇതിനിടെ കേസിലെ മൂന്നാം പ്രതിയും  സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ  എം എം അൻവർ, നാലാം പ്രതി കൗലത്ത് അൻവർ എന്നിവരോട് പത്തുദിവസത്തിനുളളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ  ഹൈക്കോടതി നിർദേശിച്ചു. കൗലത്തിന് അന്ന് തന്നെ ജാമ്യം നൽകണമെന്നും അൻവറിന്റെ കാര്യം മജിസ്ട്രേറ്റിന് തീരുമാനിക്കാമെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് ഹൈക്കോടതി വ്യക്തമാക്കി.
  First published:
  )}