നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മോഡലുകളുടെ മരണം: അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്

    മോഡലുകളുടെ മരണം: അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്

    സൈബർ, ഫോറൻസിക് ഉദ്യോഗസ്ഥരും ടീമിൽ ഉണ്ടാകും

    അപകടത്തിൽ മരിച്ച മോഡലുകൾ

    അപകടത്തിൽ മരിച്ച മോഡലുകൾ

    • Share this:
    കൊച്ചിയിൽ മുൻ മിസ് കേരള (former Miss Kerala) അടക്കം വാഹന അപകടത്തിൽ മരിച്ച കേസിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് (Crime Branch) കൈമാറി. എറണാകുളം ക്രൈം ബ്രാഞ്ച് മേധാവി ബിജി ജോർജിന്റെ നേതൃത്വത്തിലാകും അന്വേഷണം. സൈബർ, ഫോറൻസിക് ഉദ്യോഗസ്ഥരും ടീമിൽ ഉണ്ടാകും.

    മുൻ മിസ് കേരള അടക്കം മൂന്നുപേർ വാഹനപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം വിപുലപ്പെടുത്തണമെന്ന് അൻസി കബീറിന്റെ ബന്ധുക്കളടക്കം ആവശ്യപ്പെട്ടിരുന്നു. നമ്പർ 18 ഹോട്ടലുടമ റോയിയും ജീവനക്കാരും അറസ്റ്റിലായെങ്കിലും സംഭവത്തെക്കുറിച്ചുള്ള ദുരൂഹത ഇതുവരെ മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

    നമ്പർ 18 ഹോട്ടലുടമ റോയിയെയും അഞ്ചു ജീവനക്കാരെയും ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തു. നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്, ജീവനക്കാരായ മെൽവിൻ, വിഷ്ണു, ലിൻസൺ, ഷിജു ലാൽ, അനിൽ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർ ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഹോട്ടലുടമ റോയിക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    മോഡലുകളെ വാഹനത്തിൽ പിന്തുടർന്ന സൈജു മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിലാണ് ജാമ്യപേക്ഷ സമർപ്പിച്ചത്. അപകടത്തിൽപ്പെട്ട വാഹനത്തെ പിന്തുടർന്നില്ല എന്നാണ് അപേക്ഷ ചൂണ്ടി കാണിച്ചിട്ടുള്ളത്. വീട്ടിലേക്ക് പോവുകയായിരുന്നു
    എന്ന് സൈജു പറയുന്നു. സൈജുവിനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. തുടർ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല.  സൈജു ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സൈജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്.

    സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഹാർഡ് ഡിസ്ക് നശിപ്പിച്ചതിനാൽ നിശാ പാർട്ടിയിൽ ആരൊക്കെ പങ്കെടുത്തിട്ടുണ്ട് എന്നത് ഇതുവരെയും പോലീസിന് പൂർണമായും വിവരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ പങ്കെടുത്ത ആളുകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഹാർഡ് ഡിസ്ക് പുഴയിൽ എറിഞ്ഞതായി ജീവനക്കാർ മൊഴി നൽകിയിരുന്നു. ഇത് കണ്ടെത്തുന്നതിന് മുങ്ങൽ വിദഗ്ധരുടെ സേവനവും തേടുന്നുണ്ട്.

    മോഡലുകൾ സഞ്ചരിച്ച കാറോടിച്ചിരുന്ന അബ്ദു റഹ്മാന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അബ്ദുറഹ്മാൻ ജയിൽമോചിതനായി. സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ എന്തിന് നശിപ്പിച്ചു, റോയിയുടെ സുഹൃത്ത് സൈജു മോഡലുകളുടെ വാഹനത്തെ പിന്തുടരാൻ കാരണം എന്ത് തുടങ്ങിയ വിവരങ്ങൾ കേന്ദ്രീകരിച്ചാവും ഇനിയുള്ള പോലീസിന്റെ അന്വേഷണം

    സമയപരിധി കഴിഞ്ഞിട്ടും ഹോട്ടലിൽ മദ്യം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ബാറിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് പരാതി എക്സൈസ് ലഭിച്ചിട്ടുണ്ട്. ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം കെ.പി. ജബ്ബാർ ആണ് എക്സൈസിന് പരാതി നൽകിയിരിക്കുന്നത്. ബാർ ലൈസൻസ് താൽക്കാലികമായി ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
    Published by:user_57
    First published:
    )}