ഭൂമി തർക്കത്തിനിടെ സംഘർഷം; വെടിയുതിർത്ത DMKഎംഎൽഎ അറസ്റ്റിൽ

സംഘർഷത്തിനിടെ എംഎൽഎ രണ്ട് തവണ വെടിയുതിർത്തു.

News18 Malayalam | news18-malayalam
Updated: July 12, 2020, 11:04 PM IST
ഭൂമി തർക്കത്തിനിടെ സംഘർഷം; വെടിയുതിർത്ത DMKഎംഎൽഎ അറസ്റ്റിൽ
news18
  • Share this:
ചെന്നൈ: ഭൂമി തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിൽ വെടിയുതിർത്ത ഡിഎംകെ എംഎൽഎ അറസ്റ്റിൽ. തിരുപോരൂർ എംഎൽഎ ഇദയവർമനാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് എംഎൽഎയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എംഎൽഎയും സംഘവും ഉപയോഗിച്ച ലൈസൻസില്ലാത്ത പിസ്റ്റളും മറ്റൊരു തോക്കും പൊലീസ് പിടിച്ചെടുത്തു.

തമിഴ്നാട് ചെങ്കൽപേട്ടിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. വെടിവെപ്പിൽ പരിക്കേറ്റ വഴിയാത്രക്കാരന്റെ പരാതിയാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. എതിർസംഘത്തിനെതിരെയും പരാതി നൽകിയിട്ടുണ്ട്.

സംഘർഷത്തിനിടെ എംഎൽഎ രണ്ട് തവണ വെടിയുതിർത്തു. ഒരു വെടി ആ സമയം സമീപത്തുണ്ടായിരുന്ന കാറിന്റെ ബോണറ്റിലാണ് കൊണ്ടത്. രണ്ടാമത്തെ വെടി ബൈക്ക് യാത്രികനായ ശ്രീനിവാസനാണ് കൊണ്ടത്. ഇയാളാണ് പരാതി നൽകിയത്.
TRENDING:മാസ്ക് ധരിക്കാത്തതിനേത്തുടർന്ന് സംഘർഷം; അച്ഛനെ രക്ഷിക്കാൻ ശ്രമിച്ച പെൺകുട്ടി മരിച്ചു
[NEWS]
Gold Smuggling|കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് സജീവം; ഞായറാഴ്ച പിടിച്ചെടുത്തത് 2.957 കിലോ
[PHOTO]
Gold Smuggling Case | 'സ്വപ്ന ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രിയുടെ മകളുടെ ഓഫീസിനടുത്ത്; പൊലീസും സിപിഎമ്മും സഹായിച്ചു': കെ. സുരേന്ദ്രൻ
[NEWS]


കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയിൽ എം‌എൽ‌എ സമ്മതമില്ലാതെ തന്റെ പ്രദേശത്തുള്ള മലിനജലം പോകുന്നതിന് കുഴിച്ചതിനെ തുടർന്നാണ് ഭൂമി തർക്കം രൂക്ഷമായതെന്ന് പൊലീസ് പറയുന്നു.

കുമാറിന്റെ പക്ഷത്തും ആയുധധാരികളായ ഗുണ്ടകളുണ്ടായിരുന്നു. സംഘർഷത്തിൽ എംഎൽഎയുടെ അച്ഛന് പരിക്കേറ്റിട്ടുണ്ട്. എംഎല്‍എ വെടിയുതിർത്തതായി അച്ഛൻ സമ്മതിച്ചു. എംഎൽഎയുടെ രണ്ട് സഹായികളും സഹോദരനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Published by: Gowthamy GG
First published: July 12, 2020, 11:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading