നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയെ അടിച്ചുകൊന്ന കേസിൽ ഡിഎംകെ എം.പി കീഴടങ്ങി

  കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയെ അടിച്ചുകൊന്ന കേസിൽ ഡിഎംകെ എം.പി കീഴടങ്ങി

  രമേഷിന്റെ ഉടമസ്ഥതയിലുള്ള കടലൂരിലെ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനായ ഗോവിന്ദരാസു(55) ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൊല്ലപ്പെട്ടത്

  trvs_ramesh

  trvs_ramesh

  • Share this:
   ചെന്നൈ: കശുവണ്ടി ഫാക്ടറിയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് കടലൂരിലെ ഡി.എം.കെ. എം.പി. ടി.ആർ.വി.എസ്. രമേഷ് കോടതിയിൽ കീഴടങ്ങി. കേസിൽ സിബിസിഐഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ടി.ആർ.വി.എസ്. രമേഷ് കോടതിയിൽ കീഴടങ്ങിയത്. രമേഷിന്റെ ഉടമസ്ഥതയിലുള്ള കടലൂരിലെ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനായ ഗോവിന്ദരാസു(55) ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൊല്ലപ്പെട്ടത്.

   ജോലി കഴിഞ്ഞ് വീട്ടിലെത്താൻ ഗോവിന്ദരാസു വൈകിയതോടെ ട്രക്ക് ഡ്രൈവറായ മകൻ സെന്തിൽവേൽ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ഗോവിന്ദരാസുവിന്‍റെ ഫോണിൽ നിന്ന് എം.പിയുടെ പി.എ സെന്തിൽവേലിനെ വിളിച്ച് അച്ഛൻ വിഷം കഴിച്ചെന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചതായും അറിയിച്ചു.

   മൃതദേഹം ഏറ്റുവാങ്ങാൻ പനരുതിയിലെ ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ, ഗോവിന്ദരാസിന്റെ ഇടത് കണ്ണിനും മുഖത്തിനും കഴുത്തിനും പല ഭാഗങ്ങളിലും പരിക്കുകൾ ഉണ്ടായിരുന്നതായും വസ്ത്രങ്ങളിലും ശരീരത്തിലും രക്തക്കറകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾക്ക് മനസിലായി. ഇതോടെയാണ് എം.പിക്കെതിരെ ഗോവിന്ദരാസുവിന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് ടി.ആർ.വി.എസ്. രമേഷ് കോടതിയിൽ കീഴടങ്ങിയത്.

   ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു; രക്ഷകനായി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ

   കോ​ഴി​ക്കോ​ട്‌: അമ്മയ്ക്കൊപ്പം ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ യുവതിക്ക് രക്ഷയായി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ. കോഴിക്കോട് പാവങ്ങാടാണ് സംഭവം. ഇന്ന് രാവിലെ അ​മ്മ ശ്രീ​വി​ദ്യ​ക്കൊ​പ്പം ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോഴാണ് പു​തി​യ​ങ്ങാ​ടി ച​ട്ടി​ക്ക​ണ്ടി സ്വ​ദേ​ശി അ​ഭ​യയ്ക്ക് (21) പാമ്പുകടിയേറ്റത്.​ ബീച്ച് ആശുപത്രിയിൽ എത്തിച്ച യുവതിയെ കനത്ത ഗതാഗത കുരുക്കിനിടയിലും അവസരോചിതമായി മെഡിക്കൽ കോളേജിൽ എത്തിച്ചത് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്‌ പൊ​ലീ​സ്​ അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​ര്‍ എ.​ ഉ​മേ​ഷ്‌ ആയിരുന്നു. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.

   കഴിഞ്ഞ ആഴ്ചയാണ് ക്ഷേതത്തിൽ പോയി മടങ്ങി വരുമ്പോൾ പു​ത്തൂ​ര്‍ പാ​വ​ങ്ങാ​ട്‌ റെ​യി​ല്‍​വേ ലൈ​​നി​നു​ സ​മീ​പ​ത്തുവെ​ച്ച്​ അ​ഭ​യ​യെ പാമ്പ് ​ക​ടി​ച്ച​ത്. ഉടൻ തന്നെ അമ്മയും സഹോദൻ അഭിഷേകും ചേർന്ന് അഭയയെ ബൈക്കിൽ ബീച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഉടൻ മെഡിക്കൽ കോളേജിൽ എത്തിക്കണമെന്നായിരുന്നു ബീച്ച് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. എന്നാൽ ആ സമയം അവിടെ ആംബുലൻസ് ഇല്ലാത്തതിനാൽ യാത്ര വൈകി.

   അങ്ങനെ അമ്മയും സഹോദരനും ചേർന്ന് ബൈ​ക്കി​ല്‍​ത​ന്നെ അഭയയെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊണ്ടുപോടി. എന്നാൽ ബീ​ച്ച്‌​ ഭാ​ഗ​ത്ത്​ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കിൽ ഇവരുടെ യാത്ര തടസപ്പെട്ടു. അ​തി​നി​ടെ​യാ​ണ്​ സ​മീ​പ​ത്തു​ നി​ര്‍​ത്തി​യി​ട്ട പൊ​ലീ​സ്​ വ​ണ്ടി​ക്ക​രി​കി​ലെ​ത്തി അ​ഭ​യ​യു​ടെ സ​ഹോ​ദ​ര​ന്‍ അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​ര്‍ എ. ​ഉ​മേ​ഷി​നോ​ട്​ സ​ഹാ​യ​ഭ്യ​ര്‍​ഥി​ച്ച​ത്. ഉടൻ തന്നെ ഇവരെ പൊ​ലീ​സ്​ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു.

   അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​റുടെ നിർദേശം അനുസരിച്ച് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്ക് സൌകര്യം ഒരുക്കുക കൂടി ചെയ്തു. അതിനിടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍​നി​ന്ന്‌ പൊ​ലീ​സ്‌ ആം​ബു​ല​ന്‍​സും വ​ന്നു. അങ്ങനെ എ​ളു​പ്പ​ത്തി​ല്‍ യുവതിയെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തിക്കാ​നാ​യി. ചി​കി​ത്സ ക​ഴി​ഞ്ഞ്‌ ഞാ​യ​റാ​ഴ്​​ച വൈ​കിട്ട്‌ അ​ഭ​യ ആ​ശു​പ​ത്രി വിടുകയും ചെയ്തു.
   Published by:Anuraj GR
   First published:
   )}