മുംബൈ: ലൈംഗിക ആരോപണക്കേസില്‍ ബിനോയ് കോടിയേരിക്ക് ഡി.എന്‍.എ പരിശോധന. പരിശോധനയ്ക്ക് രക്തസാമ്പിൾ നല്‍കണമെന്ന് ബിനോയിയോട് മുംബൈയിലെ ഓഷിവാര പൊലീസ് ആവശ്യപ്പെട്ടു. അടുത്ത ത്ങ്കളാഴ്ച പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകുമ്പോള്‍ രക്തസാമ്പിള്‍ നല്‍കണമെന്നാണ് പൊലീസ് നിര്‍ദ്ദേശിച്ചരിക്കുന്നത്.
ഒരുമാസം തുടര്‍ച്ചയായി എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയോടെ കഴിഞ്ഞ ദിവസമാണ് ബിനോയ്ക്ക് ജാമ്യം അനുവദിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് രക്തസാമ്പിള്‍ പൊലീസ് ആവശ്യപ്പെട്ടത്. ജാമ്യം അനുവദിക്കുമ്പോള്‍ പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കടക്കം രക്തസാമ്പിളുകള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മുപ്പത്തിമൂന്നുകാരിയായ ബിഹാർ സ്വദേശിനിയുടെ പരാതിയിലാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. ദുബായിൽ ഡാൻസ് ബാർ ജീവനക്കാരിയായിരുന്നു ഇവർ. വിവാഹ വാഗ്‌ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് കേസ്. ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഓഷിവാര പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.