ലൈംഗിക പീഡനക്കേസിൽ ഡി.എന്‍.എ ടെസ്റ്റ്; ബിനോയ് കോടിയേരി ഇന്ന് രക്ത സാമ്പിൾ നൽകും
ലൈംഗിക പീഡനക്കേസിൽ ഡി.എന്‍.എ ടെസ്റ്റ്; ബിനോയ് കോടിയേരി ഇന്ന് രക്ത സാമ്പിൾ നൽകും
കേസിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഡി.എന്‍.എ ടെസ്റ്റിന് സമ്മതം അറിയിച്ചതായാണ് വിവരം. ഈ സാഹചര്യത്തില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിള്‍ എടുക്കുമെന്നാണ് വിവരം.
മുംബൈ: ലൈംഗിക പീഡനക്കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്തസാമ്പിള്‍ ഇന്ന് ശേഖരിക്കും. മുന്‍കൂര്‍ ജാമ്യം നേടിയ ബിനോയ് ഇന്ന് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ രക്തസാമ്പിള്‍ നല്‍കണമെന്നാണ് മുംബൈ ഓഷിവാര പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിഹാര്‍ സ്വദേശിനിയായ യുവതിയാണ് ബിനോയ്ക്കെതിരെ വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയത്. ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്.
കേസിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഡി.എന്‍.എ ടെസ്റ്റിന് സമ്മതം അറിയിച്ചതായാണ് വിവരം. ഈ സാഹചര്യത്തില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിള്‍ എടുക്കുമെന്നാണ് വിവരം.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന ഉപാധിയിലാണ് ബിനോയിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.