HOME /NEWS /Crime / Shocking: Rape in ICU: ഐസിയുവില്‍ 29 കാരിയെ പീഡിപ്പിച്ചു; ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Shocking: Rape in ICU: ഐസിയുവില്‍ 29 കാരിയെ പീഡിപ്പിച്ചു; ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

നഴ്‌സിന്റെ സഹായത്തോടെയായിരുന്നു മൂന്നംഗ സംഘത്തിന്റെ ക്രൂരത

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മീററ്റ്: പ്രൈവറ്റ് നഴ്‌സിങ് ഹോമിലെ ഐസിയുവില്‍ 29 കാരിയെ പീഡനത്തിനിരയാക്കിയ ഡോക്ടറും സംഘവും അറസ്റ്റില്‍. ശനിയാഴ്ച രാത്രിയാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്നത്. 29 കാരിയെ ചികിത്സിക്കുന്ന ഡോക്ടറും സംഘവുമായിരുന്നു പീഡനത്തിനു പിന്നില്‍. നഴ്‌സിന്റെ സഹായത്തോടെയായിരുന്നു മൂന്നംഗ സംഘത്തിന്റെ ക്രൂരത.

    ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച 29 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ഇവരെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ നിന്ന് നഴ്‌സിന്റെ സഹായത്തോടെ മയങ്ങാനുള്ള ഇന്‍ജക്ഷന്‍ നല്‍കിയശേഷം പീഡിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

    Also Read:  മുടിവെട്ടാനെത്തിയ പത്തുവയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

    'ഐസിയുവില്‍വെച്ച് നഴ്‌സിന്റെ സഹായത്തോടെ രോഗിയെ മയക്കിയ മൂന്നംഗ സംഘം യുവതിയെ പീഡിപ്പിക്കുകയായിരുന്നു' യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    പരാതിയുടെ അടിസ്ഥാനത്തില്‍ നിയാസു (20), അശോക് മാലിക് (35), ഷദാബ് (35) ഇവരെ സഹായിച്ച നഴ്‌സ് ലക്ഷ്മി (50) എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നഴ്‌സ് ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

    First published:

    Tags: Crime, Rape, Rape case