നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ചികിത്സയ്‌ക്കെത്തിയ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ

    ചികിത്സയ്‌ക്കെത്തിയ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ

    കുട്ടിയെ പരിശോധിച്ച ഡോക്ടർ പിതാവിനെ മരുന്ന് വാങ്ങുന്നതിനായ പറഞ്ഞ് വിട്ടു. ഇതിനു ശേഷം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി.

    • Share this:
      ശിര്‍ദ്ധി: ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ ലൈംഗികമായ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. മഹാരാഷ്ട്ര അഹമ്മദ്നഗര്‍ ജില്ലയിലെ ശിർദ്ധിയിൽ നിന്നുള്ള ഡോ. വസന്ത് തമ്പെ എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 19നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.

      Also Read-യുവതിയുടെ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; സഹപാഠി അറസ്റ്റിൽ

      ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ഇയാളുടെ ആശുപത്രിയിലെത്തിച്ചതെന്നാണ് ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് സോമന്ത് വാക്ചുരെ അറിയിച്ചത്. പിതാവാണ് കുട്ടിയെ ഡോക്ടറുടെ അരികിലെത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടർ പിതാവിനെ മരുന്ന് വാങ്ങുന്നതിനായ പറഞ്ഞ് വിട്ടു. ഇതിനു ശേഷം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി.

      പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഐപിസി വകുപ്പുകൾക്ക് പുറമെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ ആക്ട് പ്രകാരവും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ടന്‍റ് വ്യക്തമാക്കി.
      Published by:Asha Sulfiker
      First published:
      )}