• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Abuse | വിവാഹ വാഗ്ദാനം നൽകി പീഡനവും സ്വകാര്യചിത്രം അയച്ച് ഭീഷണിയും; ഡോക്ടർ അറസ്റ്റിൽ

Sexual Abuse | വിവാഹ വാഗ്ദാനം നൽകി പീഡനവും സ്വകാര്യചിത്രം അയച്ച് ഭീഷണിയും; ഡോക്ടർ അറസ്റ്റിൽ

വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയ ഹരികുമാർ, സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു

crime_rape

crime_rape

  • Share this:
    കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി. ആലുവ എടത്തല സ്വദേശി ഹരികുമാറാണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും യുവതിയുടെ സ്വകാര്യചിത്രങ്ങൾ ഡോക്ടർ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. പിന്നീട് വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയ ഹരികുമാർ, സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ആലുവ പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയെ പീഡിപ്പിച്ചു; പൂക്കോട് ഫാം ജീവനക്കാരൻ പിടിയിൽ

    ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫാം ജീവനക്കാരൻ അറസ്റ്റിലായി. സുഗന്ധഗിരി സ്വദേശിയും വൈത്തിരി പൂക്കോട് വെറ്ററിനറി സര്‍വകലാശാലക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനുമായ പി സി സുനിലിനെയാണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്.

    വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് സുനിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറയിലെ ഹോട്ടലില്‍ എത്തിച്ചാണ് പീഡനം നടത്തിയത്. എന്നാൽ പിന്നീട് യുവതിയുമായി സുനിൽ അകലുകയായിരുന്നു. വിവാഹ കാര്യം പറയാൻ വിളിച്ചപ്പോൾ ഫോൺ എടുക്കാതെയായി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഐഎന്‍ടിയുസിക്ക് കീഴിലുള്ള ഫാം വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന നേതാവും പൂക്കോട് സര്‍വകലാശാല യൂണിറ്റ് പ്രസിഡന്‍റുമാണ് സുനില്‍.

    കൂട്ടുകാരികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കടക്കാരൻ; ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് പോലീസ് മർദനം

    കൂട്ടുകാരികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കടക്കാരനെ ചോദ്യം ചെയ്ത വിദ്യാർഥിയെ പോലീസ് മർദിച്ചതായി പരാതി. കഴക്കൂട്ടം ജംഗ്‌ഷനിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ അഭിഷേകാണ് പോലീസ് മർദനത്തിന് ഇരയായത്. മർദനത്തിൽ പരിക്കേറ്റ അഭിഷേകിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ചാക്ക ഐ ടി ഐയിലെ വിദ്യാര്‍ഥികളായ അഭിഷേകും സഹപാഠികളായ കൂട്ടുകാരികളും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കെ സമീപമുണ്ടായിരുന്ന കടയിലെ കച്ചവടക്കാരൻ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഇത് അഭിഷേക് ചോദ്യം ചെയ്‌തു. തുടർന്ന് കടക്കാരൻ പോലീസിനെ വിളിച്ചു.

    Also read- Arrest | അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധിക്കെതിരെ ആയുധമെടുത്ത് പ്രകടനം; SDPI പ്രവർത്തകൻ അറസ്റ്റിൽ

    കടക്കാരൻ വിളിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അഭിഷേകിനെ മർദിക്കുകയും തുടർന്ന് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പിന്നീടാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസ് ജീപ്പിൽ കയറ്റുമ്പോഴും സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലും തന്റെ പുറത്തും മുഖത്തും അടിച്ചതായും അഭിഷേക് പറയുന്നു.

    ആൾ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറെഷന്റെ (AISF) ലോക്കൽ കമ്മിറ്റി അംഗമാണ് അഭിഷേക്.
    Published by:Anuraj GR
    First published: