HOME /NEWS /Crime / മയക്കുമരുന്നുമായി മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ;പതിനഞ്ചു പേരോളം ഉപയോഗിക്കുന്നതായി മൊഴി

മയക്കുമരുന്നുമായി മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ;പതിനഞ്ചു പേരോളം ഉപയോഗിക്കുന്നതായി മൊഴി

അക്വില്‍ മുഹമ്മദ് ഹുസൈൻ

അക്വില്‍ മുഹമ്മദ് ഹുസൈൻ

സ്ഥിരമായി പതിനഞ്ചോളം പേര്‍ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു

  • Share this:

    തൃശൂര്‍: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി (MDMA) തൃശൂരില്‍ (Thrissur) ഡോക്ടര്‍ (Doctor) പൊലീസ് (Kerala Police) പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജ് (Thrissur Medical College) ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്.

    ഷാഡോ പൊലീസും മെഡിക്കല്‍ കോളജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം.

    മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി.

    ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേര്‍ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

    ജയിലില്‍ നിന്ന് ജാമ്യത്തിലിറക്കിയതിന് മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂരമര്‍ദനം

    ജയിലില്‍ (jail) നിന്ന് ജാമ്യത്തിലിറക്കിയതിന് (bail) വയോധികരായ മാതാപിതാക്കള്‍ക്ക് (parents) മകന്റെ (son) ക്രൂരമര്‍ദനം. പീഡനം സഹിക്ക വയ്യാതെ ബന്ധുവീടുകളിലും അയല്‍വീടുകളിലും അഭയം തേടിയ ഇരുവരെയും പിന്നീട് കരുനാഗപ്പള്ളിയിലെ ശാന്തിതീരം അഭയകേന്ദ്രത്തിലേക്കു മാറ്റി.

    കൊല്ലം മയ്യനാട് കാരിക്കുഴി രാജുഭവനില്‍ രാജന്‍ (80), പ്രഭാവതി (77) എന്നിവര്‍ക്കാണ് ഏകമകന്‍ രാജു(33)വില്‍ നിന്നും മര്‍ദനമേറ്റത്. ഇരവിപുരം പോലീസില്‍ നാലു പ്രാവശ്യം പരാതിനല്‍കിയിട്ടും സംരക്ഷണം ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. ഒരു വര്‍ഷത്തിലേറെയായി മകന്‍ പലവട്ടം മര്‍ദിച്ചിരുന്നതായി ഇവര്‍ പറഞ്ഞു.

    പീഡനക്കേസില്‍ ജയിലിലായ മകനെ രക്ഷിതാക്കള്‍ ജാമ്യത്തിലിറക്കിയിരുന്നു. ജയില്‍ജീവിതം ഇഷ്ടപ്പെട്ട രാജു ജാമ്യത്തിലിറക്കിയത് ചോദ്യം ചെയ്തായിരുന്നു മാതാപിതാക്കളെ മര്‍ദിച്ചിരുന്നത്.

    Also read- കണ്ണൂരിൽ മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റ് അടിച്ചു തകര്‍ത്തു; രണ്ട് ചോക്ലേറ്റുമായി മടങ്ങി

    രണ്ട് ദിവസം മുന്‍പ് ഇയാള്‍ രക്ഷിതാക്കളെ ക്രൂരമായി ഉപദ്രവിച്ചതോടെ ഇവര്‍ രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയോടി സഹോദരീപുത്രിയുടെ വീട്ടില്‍ അഭയം തേടി. ഇവരുടെ ദുരിതകഥ സമൂഹമാധ്യമങ്ങളില്‍ വന്നതോടെയാണ് സാമൂഹികപ്രവര്‍ത്തകരായ ഗണേശനും സജി ചാത്തന്നൂരും ഇടപെട്ട് കരുനാഗപ്പള്ളിയിലെ ശാന്തിതീരത്തേക്കു മാറ്റിയത്.

    First published:

    Tags: Hashish oil, Kerala police, MDMA, Thrissur