തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ അക്രമം. മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത മരപ്പാലം സ്വദേശി വിവേകിനെ ഞായറാഴ്ച പുലര്‍ച്ചെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. വിവേകും സഹോദരന് വിഷ്ണുവും ചേര്‍ന്ന് ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ആക്രമണം തടയാന്‍ ശ്രമിച്ച പോലീസുകാരന് പരുക്കേറ്റിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctors in Kerala, Thiruvananthapuram, Violence against doctors