നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Doctor Assault | കൊല്ലത്ത് അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

    Doctor Assault | കൊല്ലത്ത് അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

    കിണറ്റില്‍ വീണ് മരിച്ച വീട്ടമ്മയുടെ മൃതദേഹമുമായി ആശുപത്രിയില്‍ എത്തിയ സംഘമാണ് ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ചത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കൊല്ലം: അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍(DUTY) ഉണ്ടായിരുന്ന ഡോക്ടറെ(Doctor)മര്‍ദ്ദിച്ച കേസില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാറിനെ പൊലീസ് (POLICE)അറസ്റ്റ് ചെയ്തു. കിണറ്റില്‍ വീണ് മരിച്ച വീട്ടമ്മയുടെ മൃതദേഹമുമായി ആശുപത്രിയില്‍ എത്തിയ സംഘമാണ് ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ചത്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ 7 പ്രതികളാണ് ഉള്ളത്. ഡോക്ടറെ അക്രമിച്ചവരെ പിടികൂടുന്നതുവരെ ഒപി ബഹിഷ്‌കരിച്ച് സമരം നടത്തുമെന്ന് ഡോക്ടര്‍മാരുടെസംഘടന അറിയിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

      കിണറ്റില്‍ വീണ് മരിച്ച ശൂരനാട് വടക്ക് പാതിരിക്കല്‍ അരിവണ്ണൂര്‍ കളീക്കല്‍ വീട്ടില്‍ സരസമ്മയമ്മയുടെ മൃതദേഹവുമായാണ് എസ്. ശ്രീകുമാറിന്റെ നേതൃത്വ താലുക്ക് ആശുപത്രിയിലെത്തിച്ചത്.മരണ സ്ഥിരീകരണത്തിനും പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍
      പൂര്‍ത്തായാക്കാനാണ് മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

      ആംബുലന്‍സില്‍ എത്തി മൃതദേഹം പരിശോധിക്കണമെന്ന എസ്. ശ്രീകുമാറിന്റെ ആവശ്യം ഡോക്ടര്‍ അംഗീകരിച്ചില്ല. പരിശോധനകള്‍ക്കായി മൃതദേഹം മുറിയിലേക്ക് എത്തിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പിന്നിട് ഇത് സംഘടര്‍ഷമായി മാറി. സംഘര്‍ഷത്തില്‍ പരിക്കേറ്റ  ഡോക്ടര്‍ ഗണേഷ് ഇപ്പോള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

      പെൺമക്കൾ വീട് വിട്ടിറങ്ങിയ കേസന്വേഷിക്കാൻ പരാതിക്കാരുടെ വിമാനടിക്കറ്റിന് കാശ്; എഎസ്ഐയ്ക്ക് സ്ഥലംമാറ്റം

      വീട് വിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ പരാതി നൽകിയ ഡൽഹി സ്വദേശികളായ ദമ്പതികളിൽനിന്ന് വിമാന ടിക്കറ്റിന് കാശ് ചോദിച്ചുവാങ്ങിയ എഎസ്ഐയ്ക്ക് സസ്പെൻഷൻ. എറണാകുളം നോർത്ത് എഎസ്ഐ വിനോദ് കൃഷ്ണയ്ക്കെതിരെയാണ് നടപടി എടുത്തത്. ഇയാളെ എ ആർ ക്യാംപിലേക്ക് മാറ്റി. സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു നടത്തിയ അന്വേഷണത്തിലാണ് വിമാന ടിക്കറ്റിനുള്ള കാശ് വിനോദ് കൃഷ്ണ പരാതിക്കാരിൽനിന്ന് വാങ്ങിയതായി കണ്ടെത്തിയത്. കൂടാതെ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും നൽകാതായതോടെ പരാതിക്കാരുടെ ആൺമക്കളെ കേസിൽ കുടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

      Also read- Alencier Ley Lopez | കഥ പറയുന്നതിനിടെ നടൻ അലൻസിയർ മോശമായി പെരുമാറി; പരാതിയുമായി സംവിധായകൻ വേണു

      കൊ​ച്ചി​യി​ല്‍​നി​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങി​യ സ​ഹോ​ദ​രി​മാ​ര്‍ പീഡനത്തിന് ഇരയായ കേ​സി​ല്‍ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സ​ഹോ​ദ​ര​ന്മാ​രാ​ണ് കു​റ്റ​ക്കാ​രെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ത്ത​താ​യാ​ണ് എ.​എ​സ്.​ഐ​ക്കെ​തി​രാ​യ ആ​രോ​പ​ണം. ഹി​ന്ദി മാ​ത്രം അ​റി​യാ​വു​ന്ന ആ​ണ്‍​മ​ക്ക​ളിൽനിന്ന് സ​ഹോ​ദ​രി​മാ​രെ ലൈംഗികമായി പീഡിപ്പിച്ചെന്ന കു​റ്റം മ​ല​യാ​ള​ത്തി​ല്‍ എ​ഴു​തി പൊ​ലീ​സ് ഒ​പ്പി​ടീ​പ്പി​ച്ചു​ വാ​ങ്ങി​യെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ നൽകിയ പരാതിയിൽ പ​റ​യു​ന്ന​ത്.

      നേരത്തെ പെൺകുട്ടികളെ ഡ​ല്‍​ഹി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത ര​ണ്ടു​പേ​രെ ഡ​ല്‍​ഹി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നെ​ങ്കി​ലും ഇ​വ​രി​ലൊ​രാ​ളെ ഒ​ഴി​വാ​ക്കുകയും ഒ​രാ​ളെ മാ​ത്ര​മാ​ണ് നോ​ര്‍​ത്ത് പൊ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി​ക്കുകയും ചെയ്തത്. അതിന് പി​ന്നാ​ലെയാണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ​ഹോ​ദ​ര​ന്മാ​രെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് സഹോദരിമാരെ പീഡിപ്പിച്ചെന്ന് എഴുതി വാങ്ങിയെന്നാണ് ആരോപണം.

      ഡ​ല്‍ഹി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ലെ മ​ക്ക​ളെ​യാ​കെ കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​കോ​ട​തി​യും ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ, ആ​ലു​വ കെ​യ​ര്‍ ഹോ​മി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​ന്‍ മാ​താ​വി​ന് അ​ധി​കൃ​ത​ര്‍ അ​വ​സ​രം ന​ല്‍​കി. വീഡിയോ കോൾ വഴി മാത്രമാണ് സംസാരിക്കാൻ അനുവദിച്ചിരുന്നതെന്ന് കുട്ടികളുടെ മാതാവ് പരാതിയിൽ വ്യക്തമാക്കിയതോടെയാണിത്. വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടന്ന വാർത്ത വിവാദമായതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷണർക്ക് ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസ് ഈ മാസം 25ന് ഹൈക്കോടതി പരിഗണിക്കും.
      Published by:Jayashankar AV
      First published:
      )}