കണ്ണൂർ: ഹോട്ടലിലെ ശുചിമുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത് കണ്ട് ചോദ്യം ഡോക്ടർക്ക് നേരെ അക്രമം (Attack). കണ്ണൂർ (Kannur) പിലാത്തറ കെ.സി റെസ്റ്റൊറന്റിലായിരുന്നു സംഭവം. ഡോക്ടറെ ഹോട്ടലുടമയും കൂട്ടരും ചേർന്ന് മർദിക്കുകയായിരുന്നു. കാസർകോട് (Kasarkode) ബന്തടുക്ക പിഎച്ച്സിയിലെ ഡോക്ടർ സുബ്ബാരായയാണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ഹോട്ടലുടമയടക്കം മൂന്ന് പേരെ പരിയാരം പോലീസ് അറസ്റ്റ് (Arrest) ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ശുചിമുറിയ്ക്കുള്ളിൽ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്തതിനായിരുന്നു ഡോക്ടർക്കെതിരെ ആക്രമണം. ഹോട്ടലുടമ മുഹമ്മദ് മൊയ്തീന് (28), സഹോദരി സമീന (29), ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന് ടി ദാസന് (70) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 അംഗ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയപ്പോഴാണ് വൃത്തിഹീനമായ ടോയ്ലെറ്റിൽ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചിരിക്കുന്നത് കണ്ടത്. ഡോക്ടർ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്തു.
Also read-
Attack | നടുറോഡിൽ ആളുകൾ നോക്കിനിൽക്കെ അഭിഭാഷകയെ ക്രൂരമായി തല്ലി, വയറ്റത്ത് ചവിട്ടി; പ്രതി അറസ്റ്റിൽ
ഇത് കണ്ട് പ്രകോപിതരായ പ്രതികൾ ഡോക്ടറെ മർദിക്കുകയും ചീത്തവിളിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. കൂടാതെ ആരെയും ഇവിടെനിന്ന് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ സംഘത്തിലുണ്ടായിരുന്നവർ പോലീസിനെ വിളിച്ചു.സ്ഥലത്തെത്തിയ പോലീസ് മൂവരെയും അറസ്റ്റ് ചെയ്ത് നീക്കി.
ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടക്കുന്ന സമയത്താണ് ശുചിമുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചതും ഇത് ചോദ്യം ചെയ്ത ഡോക്ടറെ മർദിക്കുകയുമുണ്ടായ സംഭവങ്ങൾ അരങ്ങേറിയത്.
Suicide Attempt | ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യാ ശ്രമം; യുവാവിനെ രക്ഷിച്ച് പോലീസ്
കോട്ടയം: ആത്മഹത്യാ ശ്രമം (Suicide Attempt) ഫേസ്ബുക്കിൽ ലൈവായി (Facebook Live) പ്രചരിപ്പിച്ച യുവാവിനെ പോലീസെത്തി രക്ഷിച്ച് ആശുപത്രിയിലാക്കി. പാലാ (Pala) സ്വദേശിയായ 30 വയസുകാരനെയാണ് പോലീസ് ആശുപത്രിയിലാക്കിയത്. ഞായറാഴ്ച വൈക്കീട്ടോടെ ആയിരുന്നു സംഭവം. കൈ മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണ് ഇയാൾ ലൈവ് ഇട്ടത്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു യുവാവ് ആത്മഹത്യാ ശ്രമം ലൈവായി ഇട്ടത്. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന് കുറിച്ചുകൊണ്ടാണ് യുവാവ് ദൃശ്യങ്ങൾ ഫേസ്ബുക്കിലിട്ടത്. സംഭവം ശ്രദ്ധയിൽപെട്ട ഒരാൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് ഇയാളുടെ താമസസ്ഥലം കണ്ടെത്തി.
Also read-
Suicide Attempt | കണ്ണൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച KSRTC ഡ്രൈവർ ഗുരുതരാവസ്ഥയിൽ
വീട് തേടിപ്പിടിച്ച് പോലീസ് എത്തിയെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവർ എത്തുന്നതിന് മുൻപ് തന്നെ പോലീസ് യുവാവിനെ അനുനയിപ്പിച്ച് വീടിന്റെ വാതിൽ തുറപ്പിച്ചു. പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.