• HOME
  • »
  • NEWS
  • »
  • crime
  • »
  • ക്ലിനിക്ക് തുറക്കാന്‍ വൈകിയതിന് ഡോക്ടറെ വീട്ടില്‍ കയറി മര്‍ദിച്ച് യുവാക്കള്‍

ക്ലിനിക്ക് തുറക്കാന്‍ വൈകിയതിന് ഡോക്ടറെ വീട്ടില്‍ കയറി മര്‍ദിച്ച് യുവാക്കള്‍

വീട്ടിലേക്ക് ഇരച്ചെത്തിയ ആള്‍കൂട്ടം ഡോര്‍ തുറന്നശേഷം ഡോക്ടറെ തല്ലുകയായിരുന്നു.

  • Last Updated :
  • Share this:
    ക്ലിനിക്ക് തുറക്കാന്‍ വൈകിയതിന് ഡോക്ടറെ വീട്ടില്‍ കയറി മര്‍ദിച്ച് യുവാക്കള്‍. മഹാരാഷ്ട്രയിലാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകനെയും ഇവര്‍ മര്‍ദിച്ചു. സംഘ്‌വി നഗറിലെ ഡോക്ടര്‍ യുവരാജ് ഗെയ്ക്വാദിന്റെ ക്ലിനിക്കിലാണ് സംഭവം. വീട്ടിലേക്ക് ഇരച്ചെത്തിയ ആള്‍കൂട്ടം ഡോര്‍ തുറന്നശേഷം ഡോക്ടറെ തല്ലുകയായിരുന്നു.

    വീട്ടില്‍ കയറി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ മാസം ആറാം തീയതി ക്ലിനിക് തുറക്കാന്‍ വൈകിയതാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവസമയം ഡോക്ടര്‍ ഭക്ഷണം കഴിച്ചുെകാണ്ടിരിക്കുകയായിരുന്നു. വാതിലില്‍ മുട്ട് കേട്ടാണ് തുറന്നത്. അകത്തുകയറിയ യുവാക്കള്‍ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മലേഗാവ് പൊലീസ് കേസെടുത്തു.



    Also Read-ആയിരത്തിലേറെ നക്ഷത്ര ആമകളുമായി നാലുപേർ ബംഗളുരുവിൽ പിടിയിലായി

    പതിനഞ്ചുകാരിയെ സ്‌കൂളില്‍വച്ച് നിരവധി തവണ പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍

    മുംബൈ: പെണ്‍കുട്ടിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ച കേസില്‍ പ്യൂണ്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപകദിനത്തിലാണ് സംഭവം. പെണ്‍കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ സ്‌കൂളില്‍ വിവരമറിയച്ചതോടെയാണ് സംഭവം പുറത്തായത്.

    തുടര്‍ന്ന് പ്യൂണ്‍ സ്‌കൂളില്‍ വരാതായി. പിന്നീട് ഗംദേവി പൊലീസ് സ്റ്റേഷനില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തന്നെ പരാതിയും നല്‍കി. പെണ്‍കുട്ടിയെ ഇയാള്‍ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നും പെണ്‍കുട്ടിയുടെ ഫോണിലേക്ക് വീഡിയോ കോള്‍ വിളിച്ചിരുന്നുവെന്ന് കണ്ടെത്തി.

    Also Read-വഴിപാടിനായി വെച്ചിരുന്ന ബദാം കഴിച്ച ദളിത് ബാലനെ മരത്തില്‍ കെട്ടിയിട്ട് തല്ലി പൂജാരി
    പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് 28കാരനായ പ്യൂണിനെതിരെ കേസെടുത്തത്. വെള്ളിയാഴ്ച പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്യൂണ്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: