നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Attack for Conversion മതം മാറാൻ വിസമ്മതിച്ച സഹോദരീഭർത്താവിനെ മർദിച്ചത് ഡോക്ടർ

  Attack for Conversion മതം മാറാൻ വിസമ്മതിച്ച സഹോദരീഭർത്താവിനെ മർദിച്ചത് ഡോക്ടർ

  സഹോദരീഭർത്താവിനെ മർദിച്ച ഡോ. ഡാനിഷ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു...

  Midhun_Deepthi

  Midhun_Deepthi

  • Share this:
   തിരുവനന്തപുരം : പ്രണയിച്ച്‌ വിവാഹം കഴിച്ച യുവാവിനെ ക്രൂരമായി മർദ്ദിച്ച ഭാര്യ സഹോദരൻ ഡാനിഷ് ഡോക്ടറാണെന്ന് പൊലീസ്. മതം മാറാൻ വിസമ്മതിച്ചതിനായിരുന്നു തിരുവനന്തപുരം ചിറയിന്‍കീഴ് ആനത്തലവട്ടം മിഥുന്‍ കൃഷ്ണന് മര്‍ദ്ദനമേറ്റത്. ഭാര്യ ദീപ്തിയുടെ സഹോദരന്‍ ഡാനിഷും സുഹൃത്തും ചേർന്നാണ് മർദ്ദിച്ചതെന്ന് മിഥുന്‍ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് ഡാനിഷ് ഒളിവിലാണെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു. മിഥുനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ മിഥുനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

   ഡിടിപി ഒപ്പറേറ്റായി ജോലി ചെയ്യുന്ന മിഥുനും ദീപ്തിയും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടന്ന ശേഷമായിരുന്നു സംഭവം. പള്ളിയിൽവെച്ച് വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞാണ് മിഥുനെയും ദീപ്തിയെയും സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൂട്ടിക്കൊണ്ടുപോയത്. വിവാഹം നടത്താനായി മതം മാറണമെന്ന ആവശ്യം മുന്നോട്ടുവെച്ചതോടെ മിഥുൻ അത് നിരസിച്ചു. ഇതോടെ ബന്ധത്തിൽ നിന്ന് പിൻമാറാമെങ്കിൽ എത്ര പണം വേണമെങ്കിലും മിഥുന് നൽകാമെന്നായി ദീപ്തിയുടെ സഹോദരൻ. ഈ ആവശ്യവും നിരാകരിച്ചതോടെയാണ് ഡാനിഷിന്‍റെ നേതൃത്വത്തിൽ മിഥുന് ക്രൂരമായ മർദ്ദനമേറ്റത്.

   Also Read- Attack on Media Person | ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ അക്രമം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

   ഒക്ടോബർ 31ന് ചിറയിൻകീഴ് ബീച്ച് റോഡിൽ വെച്ച് മിഥുനെ വലിച്ചിഴച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദീപ്തി പറഞ്ഞു. തങ്ങള്‍ ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു എന്നും, വീട്ടുകാര്‍ മിസ്സിങ് കേസ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും ദീപ്തി പറയുന്നു. ഒക്ടോബര്‍ 29 നാണ് ബോണക്കാട്ടു വെച്ച്‌ ഇരുവരും വിവാഹിതരായത്.

   വിവാഹ ശേഷം മിഥുന്‍റെ ബന്ധുക്കൾ തങ്ങളെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. എന്നാൽ തന്‍റെ വീട്ടുകാർ ഇതുവരെ വിളിച്ചിട്ടില്ല. അതിനിടെയാണ് സഹോദരൻ വന്ന് പള്ളിയിൽ വെച്ച് വിവാഹം നടത്താമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയത്. ദീപ്തി ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗത്തിലും മിഥുന്‍ ഹിന്ദു മതത്തിലുംപ്പെട്ടയാളുമാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

   മോഷണമുതല്‍ വാങ്ങാന്‍ തമ്പിയായി ഇന്‍സ്‌പെക്ടര്‍ വന്നു; ക്ഷേത്രങ്ങളിലെ മോഷ്ടാവ് കുടുങ്ങി

   എസ്‌ഐ ക്ഷേത്ര മോഷണ മുതലുകള്‍ വാങ്ങുന്ന തമ്പിയായപ്പോള്‍ കുടുങ്ങിയത് കുപ്രസിദ്ധ മോഷ്ടാവ് പനച്ചിപ്പാറ സുരേഷ്(61). മോഷ്ടാവിനെ പിടികൂടാനായി പാല എസ് ഐ എംഡി അഭിലാഷാണ് വേഷം മാറിയെത്തിയത്. മലപ്പുറത്ത് നിന്നാണ് നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് സുരേഷിനെ പിടികൂടിയത്. ഒക്ടോബര്‍ 21ന് വേഴങ്ങാനം മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടത്തിയ ശേഷം മുങ്ങുകയായിരുന്നു.

   വേഴങ്ങാനം ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാനിടയാക്കിയത്. വിരലടയാളം പരിശോധിച്ച് കൃത്യത വരുത്തിയതോടെ വേഴാങ്ങാനം ക്ഷേത്രത്തില്‍ മോഷണം നടത്തിയത് സുരേഷാണ് പൊലീസ് ഉറപ്പിച്ചത്.

   മോഷണത്തിന് ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത പ്രതി മുങ്ങുകയായിരുന്നു. സംഭവം നടന്നതിന് മൂന്നാം ദിവസം ഇയാളുടെ പുതിയ മൊബൈല്‍ നമ്പര്‍ പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടുന്നതിനായി ക്ഷേത്ര മോഷണ മുതലുകള്‍ വാങ്ങുന്ന തമ്പിയായി എസ്‌ഐ എത്തിയത്.

   ഇതനുസരിച്ച് തമ്പിയായി വേഷംമാറിയ പാലാ എസ്.ഐ. എം.ഡി. അഭിലാഷും, എ.എസ്.ഐ. ബിജൂ കെ. തോമസും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫനും മലപ്പുറത്തെത്തി ഇയാളെ നാടകീയമായി പിടികൂടുകയായിരുന്നു.

   Also Read-നോ ഹലാല്‍ ബോര്‍ഡ് വിവാദം; ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍; പോലീസ് പിടികൂടിയത് കോട്ടയത്ത് ഒളിച്ചു താമസിക്കവേ

   ആദ്യമൊന്നും അടുക്കാതിരുന്ന സുരേഷ് ഒടുവില്‍ തമ്പിയുമായി ചങ്ങാത്തത്തിലായി. പഴയ ഒരു മോഷണമുതല്‍ തന്റെ പക്കലുണ്ടെന്നും ഇപ്പോള്‍ മലപ്പുറത്താണെന്നും വന്നാല്‍ നേരില്‍ നല്‍കാമെന്നും കൂടുതല്‍തുക നല്‍കണമെന്നും സുരേഷ് തമ്പിയോട് പറഞ്ഞു.  ഇതേ തുടര്‍ന്ന് മലപ്പുറത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു

   പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പാലാ സി.ഐ. കെ.പി. ടോംസണ്‍ പറഞ്ഞു. അടുത്തിടെ രാമപുരം സ്റ്റേഷന്‍ പരിധിയില്‍ നടന്ന തുടര്‍മോഷണങ്ങള്‍ക്ക് പിന്നിലും ഇയാളെ സംശയിക്കുന്നുണ്ട്.
   വിവിധ ജില്ലകളിലായി 40ഓളം മോഷണകേസുകളില്‍ സുരേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
   Published by:Anuraj GR
   First published:
   )}