• HOME
  • »
  • NEWS
  • »
  • crime
  • »
  • വീഡിയോകോളിലൂടെ ഡോക്ടറുടെ നിര്‍ദേശം കേട്ട് പ്രസവമെടുക്കാന്‍ നഴ്‌സുമാരുടെ ശ്രമം; നവജാത ശിശു മരിച്ചു

വീഡിയോകോളിലൂടെ ഡോക്ടറുടെ നിര്‍ദേശം കേട്ട് പ്രസവമെടുക്കാന്‍ നഴ്‌സുമാരുടെ ശ്രമം; നവജാത ശിശു മരിച്ചു

ഗര്‍ഭസ്ഥശിശുവിന്റെ രണ്ട് കാലുകള്‍ പുറത്തേക്കുവന്നതോടെ നഴ്സുമാര്‍ എന്തുചെയ്യണമെന്നറിയാതെ ഡോക്ടറെ വീഡിയോകോള്‍ ചെയ്യുകയായിരുന്നു

  • Last Updated :
  • Share this:
    ചെന്നൈ: വീഡിയോ കോളിലൂടെ ഡോക്ടറുടെ ഉപദേശം കേട്ട് പ്രസവമെടുക്കാനുള്ള നഴ്സുമാരുടെ ശ്രമത്തിനിടെ നവജാതശിശു മരിച്ചു. ചെങ്കൽപ്പെട്ട് ജില്ലയിൽ മധുരാന്തകത്താണ് സംഭവം. സൂനമ്പേട് സ്വദേശി മുരളി, പുഷ്പ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. ഇല്ലിടു എന്ന സ്ഥലത്തെ സർക്കാര്‍ ആശുപത്രിയിലാണ് പുഷ്പയെ പ്രവേശിപ്പിച്ചത്.

    ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പുഷ്പയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഈ സമയം അവിടെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. വേദന കലശലായതോടെ മൂന്നു നഴ്‌സുമാര്‍ ചേര്‍ന്ന് പ്രസവമെടുക്കാന്‍ തീരുമാനിച്ചു. എന്നാൽ തലയ്ക്കുപകരം ഗര്‍ഭസ്ഥശിശുവിന്റെ രണ്ട് കാലുകള്‍ പുറത്തേക്കുവന്നതോടെ നഴ്സുമാര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു. തുടര്‍ന്ന് വീഡിയോകോളിലൂടെ ഡോക്ടറെ വിളിച്ച് പ്രസവമെടുക്കാനുള്ള ശ്രമം ആരംഭിച്ചു.

    Also Read-KSEB കാഷ്യർ; ഭാര്യ അധ്യാപിക; സൈഡ് ബിസിനസ് ചാരായം വാറ്റ്; ഇരുനിലവീട്ടിൽ റെയ്ഡിനെത്തിയവർ ഞെട്ടി

    എന്നാൽ നാലുമണിക്കൂർ ശ്രമം നടത്തിയിട്ടും കുഞ്ഞിന്‌റെ തല പുറത്തുവന്നില്ല. പിന്നീട് വീഡിയോകോള്‍ ശ്രമം ഉപേക്ഷിച്ച് നഴ്സുമാര്‍ പുഷ്പയെ ആംബുലന്‍സില്‍ മധുരാന്തകം സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. പാതിവഴിയിൽ പുഷ്പ പ്രസവിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

    Also Read-മദ്യം വാങ്ങാൻ പണം നൽകിയില്ല; ചാവക്കാട് മകൻ അമ്മയെ തീകൊളുത്തി

    ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അനാസ്ഥകാരണമാണ് കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടതെന്നാരോപിച്ച് ബന്ധുക്കള്‍ മൃതദേഹം വാങ്ങാന്‍ വിസമ്മതിച്ചു. ഡോക്ടർ‌ക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
    Published by:Jayesh Krishnan
    First published: