പാലക്കാട് ചിറ്റൂരില്‍ ചികിത്സാപ്പിഴവുമൂലം ഒന്നരവയസ്സുകാരന് മരിച്ച സംഭവത്തില്‍ നാല് വര്‍ഷത്തിന് ശേഷം ഡോക്ടര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കൂര്‍ണൂല്‍ സ്വദേശിയായ ഡോ.മഹേഷാണ് അറസ്റ്റിലായത്.
വിളയോടിയിലെ കരുണ മെഡിക്കല്‍ കോളേജില്‍ 2018 ജനുവരി 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയറുവേദനയെത്തുടര്‍ന്ന് ചികിത്സക്കെത്തിയ പാട്ടികുളം ദഫേദാര്ചള്ള സ്വദേശിയായ സനല്‍കുമാറിന്റെ മകന് ആദിദേവാണ് മരിച്ചത്. സനല്‍കുമാറിന്റെ പരാതിയില്‍ മീനാക്ഷിപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ മെഡിക്കല്‍ എക്സ്പേര്‍ട്ട് പാനലിന്റെ അഭിപ്രായം ആവശ്യമായതിനാല്‍ മെഡിക്കല്‍ എക്സ്പെര്‍ട്ട് അപെക്സ് ബോര്‍ഡ് രൂപവത്കരിച്ച് അഭിപ്രായം തേടിയിരുന്നു.
Also Read- ഗർഭപാത്രം നീക്കം ചെയ്തത് ജീവൻ രക്ഷിക്കാൻ; നവജാതശിശുവും അമ്മയും മരിച്ചതിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി
ചികിത്സിച്ച ഡോക്ടറുടെ പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ ചിറ്റൂര്‍ ഡിവൈ.എസ്.പി. സി. സുന്ദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആന്ധ്രാപ്രദേശിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പാലക്കാട്ടെ ആശുപത്രിയിൽ വീണ്ടും യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
പാലക്കാട്: കഴിഞ്ഞ ദിവസം നവജാതശിശുവും പിന്നാലെ അമ്മയും മരിച്ച പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീണ്ടും മരണം. കോങ്ങാട് ചെറപ്പറ്റ സ്വദേശിനി കാര്‍ത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവതിയുടെ മരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭിന്നശേഷിക്കാരിയായ യുവതിയാണ് കാർത്തിക.
ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ മരണം നടന്നതായാണ് ലഭിക്കുന്ന വിവരം. മരണം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്നും വളരെ വൈകിയാണ് അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. കാര്‍ത്തികയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Also Read- പാലക്കാട് പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ആശുപത്രിയെ ന്യായീകരിച്ച് IMA
കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചത് ഇതേ ആശുപത്രിയിലായിരുന്നു. ഈ സംഭവം വലിയ വിവാദമായി മാറിയിരുന്നു. അതിനിടെയാണ് തൊട്ടടുത്ത ദിവസം ഇവിടെ വീണ്ടും ചികിത്സയ്ക്കിടെ മരണം റിപ്പോർട്ട് ചെയ്തത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരണപെട്ടത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്നു ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് എടുത്തിരുന്നു.
നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. പാലക്കാട് തങ്കം ആശുപത്രി അധികൃതരാണ് വിശദീകരണവുമായി രംഗത്തത്തിയത്. നവജാത ശിശുവിന്റെ മരണ കാരണം ശ്വാസതടസ്സമാണെന്നും അമ്മ മരിച്ചത് അമിത രക്തസ്രാവമുണ്ടായതിനെ തുടർന്നാണെന്നും ആശുപത്രി മാനേജ്മെന്റ് പറയുന്നു.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് ചികിത്സാവീഴ്ച്ചയുണ്ടായിട്ടില്ല. അമ്മയുടെ ജീവൻ രക്ഷിക്കാനാണ് ഗർഭപാത്രം നീക്കം ചെയ്തത്. ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലായത് കൊണ്ടാണ് ഗർഭപാത്രം നീക്കം ചെയ്ത വിവരം ബന്ധുക്കളെ അറിയിയ്ക്കാൻ കഴിയാതെ വന്നത്.
കുഞ്ഞിന്റെ മൃതദേഹം ആശുപത്രി അധികൃതർ സംസ്കരിച്ചുവെന്ന പ്രചരണം ശരിയല്ല. കുഞ്ഞിനെ ഐശ്വര്യയുടെ ബന്ധു തന്നെയാണ് ഏറ്റുവാങ്ങിയതെന്നും മാനേജ്മെന്റിന്റെ വിശദീകരണത്തിൽ പറയുന്നു.
ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വരയും കുഞ്ഞുമാണ് പാലക്കാട് പടിഞ്ഞാറേയാക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച്ചയാണ് പ്രസവത്തിനിടെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു. തുടർന്ന് ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ആശുപത്രി അധികൃതർ കള്ളം പറയുകയാണെന്ന് ഐശ്വര്യയുടെ ബന്ധുക്കൾ പറയുന്നു. ആശുപത്രി അധികൃതർ പറഞ്ഞതെല്ലാം കളവാണെന്ന് ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത് പ്രതികരിച്ചു. ആശുപത്രിയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും രഞ്ജിത് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.