നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Omicron| 'ഒമിക്രോൺ എല്ലാവരേയും കൊല്ലും'; ഭാര്യയേയും രണ്ട് മക്കളേയും കൊന്ന ഡോക്ടറുടെ കത്ത്

  Omicron| 'ഒമിക്രോൺ എല്ലാവരേയും കൊല്ലും'; ഭാര്യയേയും രണ്ട് മക്കളേയും കൊന്ന ഡോക്ടറുടെ കത്ത്

  ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭയമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോവിഡ് 19 (Covid 19)ഒമിക്രോൺ (Omicron)വകഭേദത്തെ കുറിച്ചുള്ള പേടി മൂലം ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഡോക്ടർ(Doctor). ഉത്തർപ്രദേശിലെ ( Uttar Pradesh)കാൺപൂരിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിലാണ്.

   ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭയമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടറുടെ ഡയറിയിൽ ഇതുസംബന്ധിച്ച് എഴുതിവെച്ചിട്ടുണ്ട്. ഒമിക്രോൺ എല്ലാവരേയും കൊല്ലുമെന്നും തന്റെ അശ്രദ്ധ മൂലം രക്ഷപ്പെടാനാകാത്ത അവസ്ഥയിൽ എത്തിപ്പെട്ടെന്നുമാണ് ഡയറിയിൽ എഴുതിയിരിക്കുന്നത്.

   കാൺപൂരിലെ ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവിയായ ഡോ. സുശീൽ കുമാറാണ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയത്. ഇയാളുടെ നാൽപ്പത്തിയഞ്ചുകാരിയായ ഭാര്യ, പതിനെട്ടും 15 പ്രായമുള്ള മകനും മകളും എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം സഹോദരന് പൊലീസിനെ വിളിക്കാൻ മെസേജ് അയക്കുകയായിരുന്നു. പൊലീസും സഹോദരനും സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് ഇയാൾ രക്ഷപ്പെടുകയും ചെയ്തു.
   Also Read-Murder| മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവം; നിർണായകമായത് അജ്ഞാത സന്ദേശം

   വീടിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി. സംഭവ സ്ഥലത്തു നിന്നും രക്തത്തിൽ പുരണ്ട ചുറ്റികയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്.

   'ഭേദമാക്കാനാകാത്ത അസുഖ'ത്തെ കുറിച്ചും ഡോക്ടറുടെ ഡയറിയിൽ പരാമർശിക്കുന്നുണ്ട്. കുടുംബത്തെ പ്രതിസന്ധിയിലാക്കി ഉപേക്ഷിക്കാൻ കഴിയില്ലെന്നും അതിനാൽ എല്ലാവരേയും സ്വതന്ത്രരാക്കുന്നുവെന്നുമാണ് ഇയാൾ ഡയറിയിൽ എഴുതിയിരിക്കുന്നത്.
   Also Read-Murder| സഹോദരീ ഭർത്താവിനെ വെട്ടിക്കൊന്നു; പ്ര​തിയും കുത്തേറ്റ് ആ​ശു​പ​ത്രി​യി​ൽ

   ഡയറിയിലേത് ആത്മഹത്യാകുറിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഡോക്ടറും ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. ഗംഗാ നദിയിൽ പൊലീസ് പരിശോധന നടത്തി. ഗംഗയുടെ രണ്ട് തീരങ്ങളിൽ നിന്നായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഡോക്ടറുടേതാണോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

   രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ്; വീട്ടിൽ നിന്ന് കിട്ടിയത് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും

   തിരുവനന്തപുരം (Thiruvananthapuram) ബാലരാമപുരത്ത് (Balaramapuram) വീട്ടിൽ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി എസ് ഷൈജുവിന്റെ വീട്ടിൽ നിന്നാണ് പണവും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. രഹസ്യ വിവരത്തെത്തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ  (Customs Preventive Division) തിരുവനന്തപുരം യൂണിറ്റ് പരിശോധന നടത്തുകയായിരുന്നു.

   അ‍ഞ്ചു രൂപ മുതൽ രണ്ടായിരം രൂപ വരെയുള്ള കറൻസികളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. 109 കിലോഗ്രാം ശംഭു, 69 കിലോഗ്രാം ചൈനി ടുബാക്കോ, 39 കിലോഗ്രാം മറ്റ് പാൻമസാല ഉൽപന്നങ്ങൾ ഉൾപ്പെടെ 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.

   ബെംഗളൂരുവിൽനിന്നു വാങ്ങുന്ന പുകയില ഉൽപന്നങ്ങൾ കാക്കാമൂലയിലെ വീട്ടിൽ സൂക്ഷിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ച് മൂന്നിരട്ടി തുകയ്ക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് കസ്റ്റംസ് പറയുന്നു. എട്ടു വർഷമായി ഇയാൾ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റൻറ് കമ്മീഷണർ ആർ.മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
   Published by:Naseeba TC
   First published: