• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒ.പി മുറിയിൽവെച്ച് ഡോക്ടർ നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ചു

News18 Malayalam
Updated: July 25, 2018, 10:48 PM IST
ഒ.പി മുറിയിൽവെച്ച് ഡോക്ടർ നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ചു
News18 Malayalam
Updated: July 25, 2018, 10:48 PM IST
കണ്ണൂർ: പരിശോധാന മുറിയിൽ വച്ച് ഡോക്ടർ നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. തലശ്ശേരി റോയൽ മലബർ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് നഴ്‌സ് പരാതിയുമായി രംഗത്തെത്തിയത്.

ആശുപത്രിയിലെ പരിശോധനാ മുറിയിൽ വച്ച് ഭർതൃമതിയായ നഴ്‌സിന്റെ ശരീരത്തിൽ ഡോക്ടർ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ശിശുരോഗ വിദഗ്ദന്റെ പേരിൽ ഇന്ത്യൻ ശിക്ഷാ നിയമം 354 എ.വകുപ്പിൽ തലശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു.

റോയൽ മലബാർ ആശുപത്രിയിലെ ഡോ.സന്തോഷിനെതിരെയാണ് ഇരുപത്തിരണ്ടുകാരിയായ നഴ്‌സ് പരാതി നൽ‌കിയത്. യുവതിയായ നഴ്‌സിന്റെ കാലിലും ശരീര ഭാഗങ്ങളിലും കടന്ന് പിടിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു പരാതിക്കിടയാക്കിയ സംഭവം ആശുപത്രിയിലെ ആളൊഴിഞ്ഞ ചികിത്സാമുറിയിൽ അരങ്ങേറിയത്. സംഭവം പുറത്ത് അറിയുമെന്ന് ഉറപ്പായതോടെ ഡോക്ടർ പ്രശ്നം ഒതുക്കിത്തീർക്കാൻ മധ്യസ്ഥ ശ്രമങ്ങളും വിലപേശലുകളും നടന്നിരുന്നു. ഇതെല്ലാം പരാജയപ്പെട്ടതോടെയാണ് നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായതെന്നും ആരോപണമുണ്ട്.
First published: July 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...