ചികിത്സക്കെത്തിയ സ്ത്രീകളോട് അപമര്യാദമായി പെരുമാറിയ ഡോക്ടർ മാനസികരോഗിയെന്ന് സർട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചു. മാനഭംഗപ്പെടുത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റിലായ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വി.ബി.വിപിനാണ് ജാമ്യം ലഭിച്ചത്. മൂന്ന് സ്ത്രീകളുടെ പരാതിയില്‍ സംഭവ സമയം തന്നെ വിപിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് രാത്രിയോടെ നാദാപുരം മജിസ്ടേറ്റിനു മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം പ്രതിയെ നാദാപുരം ഗവ.ആശുപത്രിയില്‍ നിരീക്ഷണത്തില്വിട്ട് ബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കാനായിരുന്നു നിര്‍ദേശം.
Also Read – സംസ്ഥാനത്ത് ഇന്ന് മെഡിക്കല്‍ സമരം; ആശുപത്രികള്‍ സ്തംഭിക്കും
ഇതുപ്രകാരം ഇന്നലെ രാവിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇതിനിടെ പ്രതിയുടെ വക്കീല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ മാനസിക രോഗത്തിന് ചികിത്സയിലാണെന്ന സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കി. ഇത് മജിസ്ടേറ്റിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. രണ്ടുമാസക്കാലം കുറ്റ്യാടി സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശവുമുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ചികിത്സക്കെത്തിയ സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
സംഭവത്തില്‍ അടുക്കത്ത് സ്വദേശിയായ 47-കാരി, മുണ്ടക്കുറ്റി സ്വദേശിയായ 19-കാരി, വേളത്തെ 80-കാരി എന്നിവരുടെ പരാതിയില്‍ മൂന്ന് കേസുകളാണെടുത്തത്. അതേസമയംപ്രതിക്ക് ജാമ്യമനുവദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.