• HOME
  • »
  • NEWS
  • »
  • crime
  • »
  • ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറത്ത് ഡോക്ടർ അറസ്റ്റിൽ

ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറത്ത് ഡോക്ടർ അറസ്റ്റിൽ

പ്രതിയായ സി ടി ഷെരീഫ് പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അസിസ്റ്റന്റ് നെഫ്രോളജിസ്റ്റാണ്

  • Last Updated :
  • Share this:
മലപ്പുറം പട്ടിക്കാട് ചികിത്സക്കെത്തിയ യുവതിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പട്ടിക്കാട് ചുങ്കം ജെ ജെ ക്ലിനിക്ക് ഉടമയും കീഴാറ്റൂർ സ്വദേശിയുമായ ചെട്ടിയാൻതൊടി ഷരീഫിനെ യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. മേലാറ്റൂർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിരയായ യുവതി കഴിഞ്ഞ 5 വർഷമായി ഷരീഫിന്റെ ക്ലിനിക്കിൽ ചികിത്സ തേടുന്ന രോഗിയാണ്.  സംഭവം നടന്ന ദിവസം യുവതിക്ക് നേരത്തെ ഉണ്ടായിരുന്ന മറ്റൊരു രോഗത്തിന് പരിശോധിക്കാനെന്നോണം ബലമായി കിടത്തി, പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ മേലാറ്റൂർ പോലീസ് കേസെടുത്ത് ഇയാളേ അറസ്റ്റ് ചെയ്തു. പ്രതിയായ സി ടി ഷെരീഫ് പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അസിസ്റ്റന്റ് നെഫ്രോളജിസ്റ്റാണ്.

"ഡോക്ടർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി ലഭിച്ചത്. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ അസിസ്റ്റന്റ് നെഫ്രോളജിസ്റ്റായ ഇയാള്‍ 5 മുതൽ 9 വരെ ഉള്ള സമയത്ത് ആണ് പട്ടിക്കാട് ജെ ജെ ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നത്. പരാതിക്കാരിയായ യുവതി 5 വർഷമായി ഇയാളുടെ കീഴിൽ ചികിത്സ തേടുന്ന ആളാണ്. മുൻപ് ഉണ്ടായിരുന്ന, പിന്നീട് ഭേദമായ അസുഖത്തിന് പരിശോധിക്കാൻ ഡോക്ടർ ബലമായി ശ്രമിച്ചു എന്ന് ആണ് പരാതി. യുവതി എതിർത്തിട്ടും ഡോക്ടർ അങ്ങനെ ചെയ്തു എന്നാണ് പരാതി. "- മേലാറ്റൂർ സി ഐ ഷാരോൺ പറഞ്ഞു.
പൊന്നാനി കോടതിയിൽ ഹാജരാക്കിയ രണ്ടാഴ്ച പ്രതിയെ റിമാൻഡ് ചെയ്തു.

ആശുപത്രിയിൽ പരിശോധനയ്ക്കിടെ നാലുദിവസം പ്രായമായ കുഞ്ഞ് നിലത്തുവീണു

തിരുവനന്തപുരം: ആശുപത്രിയില്‍ പരിശോധനയ്ക്കിടെ നാല് ദിവസം പ്രായമായ കുഞ്ഞ് നിലത്തുവീണു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാഞ്ഞിരംകുളം ലൂര്‍ദ്പുരം സ്വദേശികളായ സുരേഷ് കുമാര്‍-ഷീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് നിലത്തുവീണത്.

ചൊവ്വാഴ്ചയാണ് ഷീല ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ രക്തപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. രക്തമെടുക്കുന്നതിനായി ടേബിളില്‍ കിടത്തിയ കുഞ്ഞ് നിലത്തുവീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് നിരീക്ഷണത്തിലാണ്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കുമെന്നും കുഞ്ഞിന്‍റെ അച്ഛന്‍ സുരേഷ് കുമാര്‍ പറഞ്ഞു.

സംഭവസമയം കുട്ടിയുടെ അമ്മൂമ്മയും നേഴ്സും അടുത്തുണ്ടായിരുന്നു എന്നാണ് സൂപ്രണ്ട് പറയുന്നത്. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു
Published by:Rajesh V
First published: