• HOME
  • »
  • NEWS
  • »
  • crime
  • »
  • തന്റെ നഗ്നചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഡോക്ടറെ പ്രതിശ്രുത വധു തല്ലിക്കൊന്നു

തന്റെ നഗ്നചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഡോക്ടറെ പ്രതിശ്രുത വധു തല്ലിക്കൊന്നു

മറ്റൊരു സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് തന്റെ പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങള്‍ പങ്കുവെച്ചത്. തമിഴ്‌നാട്ടിലെ ചില സുഹൃത്തുക്കള്‍ക്ക് ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു

  • Last Updated :
  • Share this:
    ബംഗളൂരു: പ്രതിശ്രുത വധുവായ യുവതിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഡോക്ടറെ അടിച്ചു കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ വികാഷ് രാജൻ(27) ആണ് കൊല്ലപ്പെട്ടത്. യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് കൃത്യം നടത്തിയത്.

    പ്രതികളിലൊരാളായ സുഷീലിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. ക്രൂരമായി മർദനമേറ്റ വികാഷിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും സെപ്റ്റംബർ 14ന് മരിച്ചു. സെപ്റ്റംബർ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട വികാഷും യുവതിയും രണ്ട് വര്‍ഷമായി സൗഹൃദത്തിലായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ ഇവരുടെ വിവാഹത്തിന് അനുമതി നല്‍കിയത്.

    Also Read-ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തലയടിച്ച് തകര്‍ത്ത മകൻ തൂങ്ങിമരിച്ചു

    യുക്രൈനില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാഷ് രണ്ട് വര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണ് ബെംഗളൂരുവിലേക്ക് വന്നത്. മറ്റൊരു സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് തന്റെ പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങള്‍ പങ്കുവെച്ചത്. തമിഴ്‌നാട്ടിലെ ചില സുഹൃത്തുക്കള്‍ക്ക് ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

    ഇൻസ്റ്റഗ്രാമിൽ‌ ചിത്രങ്ങള്‍ കണ്ട യുവതി വികാഷിനോട് ചോദിച്ചപ്പോൾ തമാശയ്ക്ക് ചെയ്തതെന്നായിരുന്നു മറുപടി. സുഹൃത്ത് സുശീലിനോട് ഇക്കാര്യം യുവതി വെളിപ്പെടുത്തുകയും തുടര്‍ന്ന് വികാഷിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഇവര്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി വികാഷിനെ മർദിക്കുകയായിരുന്നു.

    Also Read-പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീട് മധ്യപ്രദേശ് സർക്കാർ ഇടിച്ചുനിരത്തി

    പ്രതികൾ തന്നെയാണ് അബോധാവസ്ഥയില്‍ വികാഷിനെ ആശുപത്രിയില്‍ എത്തിച്ചതും എന്നാണ് പോലീസ് പറയുന്നത്. പ്രതികളിലൊരാളായ സൂര്യക്കായി അന്വേഷണം തുടരുകയാണ്.
    Published by:Jayesh Krishnan
    First published: