HOME /NEWS /Crime / കൊല്ലത്ത് മദ്യലഹരിയിൽ എത്തിച്ച പ്രതിയുടെ വൈദ്യപരിശോധന നടത്താനാകില്ലെന്ന് ഡോക്ടർമാർ

കൊല്ലത്ത് മദ്യലഹരിയിൽ എത്തിച്ച പ്രതിയുടെ വൈദ്യപരിശോധന നടത്താനാകില്ലെന്ന് ഡോക്ടർമാർ

പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്ന് ഡോക്ടർമാരോട് ഭീഷണി മുഴക്കിയ പ്രതിയെ പൊലീസുകാർ ബലമായി പിടിച്ചു നിർത്തുകയായിരുന്നു

  • Share this:

    കൊല്ലം: മദ്യപിച്ച് ലക്കുകെട്ട പ്രതി അക്രമിക്കുമെന്ന ഭയത്താൽ വൈദ്യപരിശോധന നടത്താനാവില്ലെന്ന് അറിയിച്ച് ഡോക്ടർമാർ. കൊല്ലം ജില്ലാ ആശുപത്രിയിൽ ശനിയാഴ്ച വൈകുന്നേരം എത്തിച്ച അയത്തിൽ സ്വദേശി വിഷ്ണുവിനെ പരിശോധിക്കുന്നതിൽ നിന്നാണ് ഡോക്ടർമാർ പൊലിസിനോട് വിസമ്മതം അറിയിച്ചത്.

    മൂന്ന് പൊലീസുകാർ ചേർന്നാണ് കൈവിലങ്ങ് അണിയിച്ച് പ്രതിയെ ആശുപത്രിയിൽ എത്തിച്ചത്. പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്ന് ഇയാൾ ഡോക്ടർമാരോട് ഭീഷണി മുഴക്കി. പൊലീസുകാർ വിഷ്ണുവിനെ ബലമായി പിടിച്ചു നിർത്തുകയായിരുന്നു. എന്നാൽ സംഭവത്തിൽ പരാതി നൽകാൻ ഡോക്ടർമാർ തയ്യാറായില്ല.

    Also Read- തിരുവനന്തപുരത്ത് രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതികളെ ആക്രമിക്കുന്ന പ്രതി പിടിയിൽ

    തിരികെ സ്റ്റേഷനിൽ എത്തിച്ച വിഷ്ണുവിനെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്ത ശേഷം ജാമ്യം നൽകി ഭാര്യയ്ക്കൊപ്പം വിട്ടയച്ചു. ആശുപത്രിയിൽ എത്തിയ കോൺഗ്രസ് പ്രവർത്തകർ പ്രതി ഡോക്ടർമാരെ ആക്രമിച്ചെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

    First published:

    Tags: Crime news, Doctor, Kollam