HOME » NEWS » Crime » DONT GRANT ANTICIPATORY BAIL TO SUSHIL KUMAR DELHI POLICE REQUESTS COURT

യുവ ഗുസ്തി താരം കൊല്ലപ്പെട്ട സംഭവം; സുശീൽ കുമാറിന് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ്

സുശീൽ കുമാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ പാരിതോഷികവും ഡൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: May 18, 2021, 2:47 PM IST
യുവ ഗുസ്തി താരം കൊല്ലപ്പെട്ട സംഭവം; സുശീൽ കുമാറിന് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ്
Sushil Kumar( Instagram)
  • Share this:
ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ കൊല്ലപ്പെട്ട കേസിൽ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിന് മുൻകൂർ ജാമ്യം നൽകരുതെന്ന് ഡൽഹി പൊലീസ്. കേസിൽ സുശീൽ കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് പൊലീസ് കോടതിയിൽ നിലപാട് അറിയിച്ചത്.

കേസിൽ സുശീൽ കുമാർ ഒളിവിലാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പൊലീസ് നിലപാട്. മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണ(23) കൊല്ലപ്പെട്ടുന്നത്. ഇതിന്റെ വീഡിയോയിൽ സുശീൽ കുമാറിനെ വ്യക്തമായി കാണാമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.


സംഭവത്തിന് പിന്നാലെ സുശീൽ കുമാർ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും സുശീൽ കുമാറിന് ക്രിമിനൽ ബന്ധമുണ്ടെന്നും പൊലീസ് വാദിക്കുന്നു.

You may also like:ധോണിയുടെ നാട്ടിൽ നിന്നും ധോണി സ്റ്റൈൽ മാതൃകയാക്കി ഇന്ദ്രാണി റോയ്; ഇന്ത്യൻ വനിതാ ടീമിലേക്കൊരു വിക്കറ്റ് കീപ്പർ

കൊലപാതകത്തിൽ സുശീൽ കുമാറിനും മറ്റു ചിലർക്കുമെതിരെ ഡൽഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സുശീൽ കുമാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ പാരിതോഷികവും തിങ്കളാഴ്ച്ച ഡൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഒളിവിലുള്ള അജയ് എന്നയാളെ കുറിച്ച് വിവരം നൽകിയാൽ 50,000 രൂപയാണ് പാരിതോഷികം.

You may also like:പരിശീലനത്തിൽ സഹായിക്കുന്ന കുഞ്ഞു ഇസ്ഹാൻ; ചിത്രം പങ്കുവച്ച് സാനിയ മിർസ

ഇതിന് തൊട്ടടുത്ത ദിവസമാണ് സുശീൽകുമാർ ഡൽഹി രോഹിണി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നത്. ശനിയാഴ്‌ച്ചയാണ് സുശീലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

മെയ് നാലിനാണ് സാഗർ റാണ കൊല്ലപ്പെടുന്നത്. ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് താരം കൊല്ലപ്പെട്ടത്. സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

ഒളിമ്പിക്സ് ഗുസ്‌തിയില്‍ രണ്ട് തവണ മെഡല്‍ നേടിയിട്ടുള്ളയാളാണ് സുശീൽ കുമാർ.
Published by: Naseeba TC
First published: May 18, 2021, 2:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories