നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Twin Murder Case| നെയ്യാറ്റിൻകര പൂവാർ ഇരട്ടക്കൊലപാതകം: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

  Twin Murder Case| നെയ്യാറ്റിൻകര പൂവാർ ഇരട്ടക്കൊലപാതകം: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

  2012 ഒക്ടോബർ 27 നായിരുന്നു പുതിയവിള സ്വദേശികളായ ക്രിസ്തുദാസും ആന്റണിയും കൊല്ലപ്പെട്ടത്.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൂവാറിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 2012ൽ ക്രിസ്തുദാസ്, ആന്‍റണി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി സെൽവരാജ്, രണ്ടാംപ്രതി ജോൺ ഹസൻ എന്ന വിനോദ്, മൂന്നാംപ്രതി ആരോഗ്യ ദാസ് എന്ന വേണു, നാലാംപ്രതി അലോഷ്യസ്, ആറാംപ്രതി ജൂസാ ബി ദാസ്, ഏഴാം പ്രതി ബർണാഡ് ജേക്കബ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിൻകര ജില്ല അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജി എസ് സുഭാഷാണ് വിധി പ്രസ്താവിച്ചത്.

   2012 ഒക്ടോബർ 27 നായിരുന്നു പുതിയവിള സ്വദേശികളായ ക്രിസ്തുദാസും ആന്റണിയും കൊല്ലപ്പെട്ടത്. 2012 സെപ്റ്റംബറിൽ ഗോതമ്പുവിള സ്വദേശിയായ സന്ധ്യ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സന്ധ്യയുടെ രണാനന്തര ചടങ്ങുകൾ നടന്ന ദിവസം കേസിലെ എട്ടാം പ്രതി മേരി സന്ധ്യയുടെ വീട്ടിലും കുഴിമാടത്തിലും മന്ത്രവാദം ഉൾപ്പെടെയുള്ള ആഭിചാരക്രിയകൾ നടത്തിയിരുന്നു. ഇതിൽ വിശ്വാസികൾ ഇടപെടുകയും ഇത് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പത്തംഗ സംഘം ചേർന്ന് ക്രിസ്തുദാസിനെയും ആൻറണിയെയും ആക്രമിച്ചത്. സംഭവത്തിൽ ഇവർക്കു പുറമേ ആറുപേർക്ക് കൂടെ മർദ്ദനത്തിൽ പരിക്കേറ്റിരുന്നു.

   സംഭവത്തിൽ 10 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അഞ്ചാംപ്രതി ഫ്രാൻസിസും എട്ടാം പ്രതി മേരിയും നേരത്തെ മരിച്ചു. ഒമ്പതാം പ്രതി വെർജിൻ മേരി, പത്താം പ്രതി മേരി കുഞ്ഞ് എന്നിവരെ കോടതി വെറുതെവിട്ടിരുന്നു. ക്രിസ്തു ദാസിനെയും, ആൻറണിയെയും കൊലപ്പെടുത്തിയതിന് പ്രത്യേകം പ്രത്യേകം ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 60,000 രൂപയും പ്രതികൾ നൽകണമെന്നാണ് വിധി.

   ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

   പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ (RSS worker) സഞ്ജിത്തിനെ കൊലപ്പെടുത്തിയ(muder) കേസില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഇന്നലെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെയാണ് സംഭവ സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന മമ്പറത്താണ് പ്രതിയെ ആദ്യം എത്തിച്ചത്. കൃത്യം നടത്തിയത് എങ്ങനെയെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു.

   ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. വെട്ടു കൊണ്ട സഞ്ജിത് രണ്ടു മീറ്ററോളാളം കുതറി മാറിയെങ്കിലും പിന്തുടർന്ന് വെട്ടുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ ഇരു ഭാഗത്തും വാഹനങ്ങൾ തടഞ്ഞിട്ടതായി പ്രതി പൊലീസിനോട് പറഞ്ഞു.

   രണ്ടാമത് പ്രതിയെ എത്തിച്ചത് തത്തമംഗലം പള്ളിമുക്കിലാണ്. കൊലപാതകത്തിനായി പ്രതികള്‍ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് അറസ്റ്റിലായ പ്രതിയാണ്. മറ്റു നാലു പ്രതികള്‍ കയറിയത് തത്തമംഗലം പള്ളിമുക്കിന് സമീപത്തെ ഗ്രൗണ്ടില്‍ നിന്നാണ്. ഇവിടെയും തെളിവെടുപ്പ് നടത്തി.

   മൂന്നാമത് പ്രതിയെ എത്തിച്ചത് പാലക്കാട്- തൃശൂര്‍ ദേശീയ പാതയിലെ കണ്ണന്നൂരിലാണ്. ഇവിടെ വച്ചാണ് പ്രതികള്‍ ആയുധം ഉപേക്ഷിച്ചത്. ആയുധം നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയ ശേഷം കുഴല്‍മന്ദത്ത് വെച്ചാണ് പ്രതികള്‍ പല വഴിക്ക് പിരിഞ്ഞതെന്നും പ്രതി മൊഴി നല്‍കി. വരും ദിവസങ്ങളില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയ സ്ഥലത്തുള്‍പ്പടെ തെളിവെടുപ്പ് നടത്തും.പാലക്കാട് ഡിവൈഎസ്പി ഹരിദാസ്, ആലത്തൂർ ഡിവൈഎസ്പി കെ.ഒ ദേവസ്യ, ടൗൺ സിഐ ഷിജു അബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
   Published by:Rajesh V
   First published:
   )}