• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വ്യാജ പാസുണ്ടാക്കി മണ്ണ്കടത്ത്; മുങ്ങിയ ജിയോളജിസ്റ്റിനെ പൊക്കി പൊലീസ്


Updated: August 4, 2018, 3:49 PM IST
വ്യാജ പാസുണ്ടാക്കി മണ്ണ്കടത്ത്; മുങ്ങിയ ജിയോളജിസ്റ്റിനെ പൊക്കി പൊലീസ്

Updated: August 4, 2018, 3:49 PM IST
കൊല്ലം: പാസില്‍ കൃത്രിമം കാണിച്ച് മണ്ണ് കടത്തിയ കേസില്‍ ഒളിവിലായിരുന്ന ജില്ലാ ജിയോളജിസ്റ്റ് പൊലീസ് പിടിയില്‍. ഡോ.സജികുമാറിനെ കരുനാഗപ്പള്ളി എ.സി.പി വിനോദ് എറണാകുളത്തെ ലോഡ്ജ് മുറിയില്‍ നിന്നാണ് പിടികൂടിയത്.

2017-ല്‍ വ്യാജ പാസ് ഉപയോഗിച്ച് നൂറുകണക്കിന് ലോഡ് മണ്ണ് കടത്തിയവര്‍ പാരിപ്പള്ളി പൊലീസിന്റെ പിടിയിലായിരുന്നു. കായംകുളത്തെ വൈദ്യുതി നിലയത്തിന്റെ പേരിലുള്ള പാസിലായിരുന്നു മണ്ണകടത്തല്‍.

പിടിയിലായവരെ ചോദ്യം ചെയ്തതില്‍നിന്നാണ് അന്വേഷണം ജിയോളജിസ്റ്റിലേക്കെത്തിയത്. പൊലീസ് കേസെടുത്തതോടെ വകുപ്പ് നടപടിയില്‍ ഒതുക്കാന്‍ ജിയോളജി വകുപ്പ് ശ്രമിച്ചു. ഇതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് നാലുതവണ ഹൈക്കോടതിയെ സമീപച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിന് കോടതി പൊലീസിനെ വിമര്‍ശിക്കുകയായിരുന്നു.

തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ കരുനാഗപ്പള്ളി എ.സി.പിയെ കേസ് ഏല്‍പ്പിച്ചു. ഇതോടെ സജികുമാര്‍ അവധിയെടുത്തു മുങ്ങി.

 
First published: August 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍