• HOME
  • »
  • NEWS
  • »
  • crime
  • »
  • വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്: ഡിആർഐ ബാലഭാസ്ക്കറിന്‍റെ അച്ഛന്‍റെ മൊഴിയെടുക്കും

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്: ഡിആർഐ ബാലഭാസ്ക്കറിന്‍റെ അച്ഛന്‍റെ മൊഴിയെടുക്കും

ബാലഭാസ്ക്കറിന്‍റെ മാനേജർ ആയിരുന്ന പ്രകാശ് തമ്പിയും ബാലഭാസ്കറും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കാനാണ് ഡി ആർ ഐ തീരുമാനം.

Balabhaskar 875

Balabhaskar 875

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അച്ഛൻ ഉണ്ണിയുടെ മൊഴിയെടുക്കും. മകന്‍റെ മരണത്തിന് സാമ്പത്തിക ഇടപാടുകൾ കാരണമായിട്ടുണ്ടെന്ന് ബാലഭാസ്കറിന്റെ അച്ഛൻ നേരത്തെ പറഞ്ഞിരുന്നു. സ്വർണക്കടത്തിൽ ബാലഭാസ്ക്കറിന്‍റെ രണ്ട് മാനേജർമാർക്കും പങ്കുള്ളതായി ഡി.ആർ.ഐയും സ്ഥിരീകരിച്ചിരുന്നു.

    കൂടാതെ, ബാലഭാസ്ക്കറിന്‍റെ മരണവുമായി കൂടുതൽ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബാലഭാസ്ക്കറിന്‍റെ അച്ഛന്‍റെ മൊഴിയെടുക്കാൻ തീരുമാനിച്ചത്.

    ബാലഭാസ്ക്കറിന്‍റെ മാനേജർ ആയിരുന്ന പ്രകാശ് തമ്പിയും ബാലഭാസ്കറും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കാനാണ് ഡി ആർ ഐ തീരുമാനം. സംഗീത പരിപാടികൾക്കായി ബാലഭാസ്ക്കർ നടത്തിയിരുന്ന വിദേശയാത്രകൾക്ക് സ്വർണക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നാണ് ഡി ആർ ഐ ഇപ്പോൾ സംശയിക്കുന്നത്.

    ബാലഭാസ്ക്കറിന്‍റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു

    അതേസമയം, ബാലഭാസ്കറിന്‍റെ മരണത്തിലെ അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പുതിയ വെളിപ്പെടുത്തൽ നടത്തിയ മിമിക്രി കലാകാരൻ കലാഭവൻ സോബി ജോർജിൽ നിന്നും അന്വേഷണസംഘം മൊഴി എടുക്കും. അപകടസ്ഥലത്ത് നിന്നും രണ്ടുപേർ രക്ഷപെടുന്നത് കണ്ടു എന്ന് സോബി ജോർജ് ന്യൂസ് 18നോട് നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ആണ് വിശദമായ അന്വേഷണമെന്ന് എസ് പി വ്യക്തമാക്കി.

    ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ സോബി ജോർജിന്‍റെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സോബിയോട് ഉടൻ ഹാജരാകാൻ ആവശ്യപ്പെടും. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് എസ് പി കെ.എം ആന്‍റണി വ്യക്തമാക്കി.

    First published: