HOME » NEWS » Crime » DRISHYAM MODEL MURDER MYSTERY SOLVED IN MADHYAPRADESH NJ

യുവതിയുടെ മൃതദേഹത്തിനൊപ്പം ചത്ത പട്ടിയും; ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്

ദന്ത ഡോക്ടറുടെ ക്ലിനിക്കിൽ ജീവനക്കാരിയായിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്

News18 Malayalam | news18-malayalam
Updated: February 22, 2021, 2:21 PM IST
യുവതിയുടെ മൃതദേഹത്തിനൊപ്പം ചത്ത പട്ടിയും; ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്
ദന്ത ഡോക്ടറുടെ ക്ലിനിക്കിൽ ജീവനക്കാരിയായിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്
  • Share this:
ഭോപ്പാൽ: മലയാളം സിനിമ ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശ് സ്വദേശിയായ ദന്ത ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയെയാണ് ഇയാൾ കൊലപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കുഴിച്ചു മൂടിയത്.

അഷുതോഷ് ത്രിപാഠി എന്ന ഡോക്ടറാണ് അറസ്റ്റിലായത്. അറസ്റ്റിന് ശേഷം ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വൈഭ കെവാത്ത് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇരുപത്തിനാല് വയസ്സുള്ള യുവതിയുടെ മൃതദേഹം ഭോപ്പാലിലെ ആളൊഴിഞ്ഞ പറമ്പിൽ അഷുതോഷ് ത്രിപാഠി മറവുചെയ്യുകയായിരുന്നു.

ത്രിപാഠിയുടെ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്നു യുവതി. കഴിഞ്ഞ ഡിസംബർ പതിനാലിന് ജോലി കഴിഞ്ഞ് യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മകളെ കുറിച്ച് ത്രിപാഠിയോട് ചോദിച്ചെങ്കിലും അനുകൂലമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്.

വൈഭയെ ഫോണിൽ ബന്ധപ്പെടാൻ രക്ഷിതാക്കൾ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഫെബ്രുവരി ഒന്നിനാണ് മകളെ കാണുന്നില്ലെന്ന് കാട്ടി രക്ഷിതാക്കൾ പരാതി നൽകിയത്. താനുമായി വൈഭ പിണങ്ങി സ്വന്തമായി താമസിക്കാൻ തുടങ്ങിയെന്നായിരുന്നു ത്രിപാഠി രക്ഷിതാക്കളെ അറിയിച്ചിരുന്നത്. കാണാനില്ലെന്ന പരാതിയിൽ പൊലീസ് ത്രിപാഠിയെ ചോദ്യം ചെയ്തെങ്കിലും തനിക്ക് അറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി.

You may also like:രേഷ്മയെ കൊലപ്പെടുത്തിയത് തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനെന്ന് അനു; അത്മഹത്യ കുറിപ്പ് കണ്ടെടുത്തു

വൈഭയുടെ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ത്രിപാഠിയിലേക്ക് സംശയം നീങ്ങാൻ കാരണം. ഡിസംബർ 14ന് യുവതിയുടേയും ത്രിപാഠിയുടെയും ടവർ ലൊക്കേഷൻ ഒരേ സ്ഥലത്താണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ത്രിപാഠിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്നാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.

You may also like:66 സ്ത്രീകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ബംഗാളി ഡെലിവറി ബോയ് അറസ്റ്റിൽ

യുവതിയുമായി അടുപ്പമുണ്ടായിരുന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട് യുവതിയുമായി ത്രിപാഠി വാക്കുതർക്കമുണ്ടായി. തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ മൃതദേഹത്തിനൊപ്പം പട്ടിയേയും ഇയാൾ കുഴിച്ചിട്ടു. ഇത് തെളിവ് നശിപ്പിക്കാനാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് എവിടെ നിന്നാണ് ചത്ത പട്ടിയെ കിട്ടിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ത്രിപാഠിയെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

മറ്റൊരു സംഭവം

കോഴിക്കോട് - പാലക്കാട് ദേശീയപാതയ്ക്ക് അരികിൽ കൈകള്‍ മുറിച്ചുമാറ്റി നഗ്നമായ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപത്തായാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

നഗ്നമായ നിലയില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കൈകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കാലുകള്‍ മുറിച്ചെടുക്കാന്‍ ശ്രമിച്ചതായും പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
Published by: Naseeba TC
First published: February 22, 2021, 2:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories