ടിക്കറ്റെടുക്കാന്‍ നല്കിയ തുകയില്‍ ഒരു രൂപയുടെ കുറവുണ്ടായതിന് യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് സംഭവം. കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. 13 രൂപ ടിക്കറ്റിന് 12 രൂപയായിരുന്നു ഷിറാസ് നല്കാന് കഴിഞ്ഞത്.
ഒരു രൂപ കൂടി നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു കണ്ടക്ടര്‍ ഷിറാസിനെ മര്‍ദ്ദിച്ചത്. ബസ് യാത്രക്കാരില്‍ ചിലര്‍ ഒരു രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നെന്ന് ഷിറാസ് പറഞ്ഞു.
സംഭവത്തില്‍ ബസിലെ ഡ്രൈവറും കണ്ടക്ടറുമായ സുനില്‍, അനീഷ് എന്നിവരെ പോലീസ് പിടികൂടി.
യുവാവിനെ ബസിനുള്ളില്‍വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടറും പോലീസില്‍ പരാതി നല്‍കിയിരുന്നു.
യുവതി പ്രണയം നിരസിച്ചു; കെട്ടിടത്തിന് തീയിട്ട് യുവാവ്; വെന്തു മരിച്ചത് 7 പേർ
ഇൻഡോർ: പ്രണയനൈരാശ്യത്തിന്റെ പേരിൽ യുവാവിന്റെ പരാക്രമത്തിൽ വെന്തു മരിച്ചത് ഏഴ് പേർ. ഇൻഡോറിലാണ് സംഭവം. ശുഭം ദീക്ഷിത് (27) എന്നയാളാണ് കെട്ടിടത്തിന് തീയിട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
തീപിടിച്ച കെട്ടിടത്തിലെ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവാവ്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന യുവതിയോട് ഇയാൾക്ക് പ്രണയമുണ്ടായിരുന്നു. പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും യുവതി നിരസിച്ചു. കൂടാതെ അധികം വൈകാതെ മറ്റൊരാളുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു.
Also Read- അമ്മയോട് പരാതി പറയുന്നതിന് പ്രതികാരം; 13കാരന് അയല്‍ക്കാരിയുടെ കൈക്കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്നു
ഇതോടെ യുവതിയോട് പക തീർക്കാൻ അവരുടെ സ്കൂട്ടറിന് യുവാവ് തീയിടുകയായിരുന്നു. ശനിയാഴ്ച്ചയാണ് സംഭവം. പാർക്കിങ് ഏരിയയിലുണ്ടായിരുന്ന സ്കൂട്ടറിൽ നിന്ന് കെട്ടിടത്തിലേക്ക് തീപടരുകയായിരുന്നു. തീപിടുത്തിൽ യുവതിക്ക് പൊള്ളലേറ്റു. കെട്ടിടത്തിലെ ഏഴ് പേരാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്. ഒമ്പത് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
അതേസമയം, കെട്ടിടത്തിന് തീപിടിച്ചതിനു പിന്നാലെ യുവാവ് രക്ഷപ്പെട്ടു. ശനിയാഴ്ച്ച രാത്രിയാണ് ഇൻഡോർ പൊലീസ് ഇയാളെ പിടികൂടുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കുറ്റവാളിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ സ്കൂട്ടറിന് തീയിടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
Also Read- നായവളർത്തൽ കേന്ദ്രത്തിൽ നിന്ന് ആറര കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ
പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് ഇരുനില കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ എത്തിയ യുവാവ് സ്കൂട്ടറിന് തീയിട്ടത്. മൂന്ന് മണിക്കൂർ എടുത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചത്.
തീപിടുത്തത്തിൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പ്രധാന വാതിലും മുകളിലേക്കുള്ള പടികളും തീയും പുകയും കൊണ്ട് നിറഞ്ഞു. മൂന്നാം നിലയിൽ നിന്നും ടെറസിലേക്ക് പോകുന്ന വാതിലിന്റെ ഭാഗത്തും കൊടും ചൂടാണ് അനുഭവപ്പെട്ടത്. ഇതാണ് കെട്ടിടത്തിന് അകത്ത് കൂടുതൽ പേരും പുറത്തു കടക്കാനാകാതെ കുടുങ്ങാൻ കാരണം. ഫ്ലാറ്റുകളിലെ ബാൽക്കണിയിലേക്ക് ഓടി രക്ഷപ്പെട്ടാണ് പലരും തീയിൽ നിന്ന് രക്ഷപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.