തിരുവനന്തപുരം: കല്ലമ്പലത്ത് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ച കേസില്‍ ഡ്രൈവറെ അറസ്റ്റിൽ. കൊല്ലം സ്വദേശി ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 3.30ന് നടന്ന അപകടത്തിൽ കോളജ് വിദ്യാര്‍ത്ഥിനി മരണപ്പെടുകയും 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
കല്ലമ്പലം കെടിസിടി കോളജിലെ പിജി വിദ്യാർഥിനി ശ്രേഷ്ഠ എം. വിജയ് ആണ് മരിച്ചത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നിൽ ഇടിക്കുകയും തുടർന്ന് ഇവിടെ നിന്നിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.
Also Read-അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ എത്തിയ കാര്‍ ജീവനെടുത്തു; നൊമ്പരമായി ശ്രേഷ്ഠ
മറ്റൊരു വിദ്യാർത്ഥിനി ആൽഫിയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.