കോട്ടയം: പൊൻകുന്നത്ത് ലോറിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ചു. പാലക്കാട് അഞ്ചുമൂർത്തി മംഗലം സ്വദേശി ഗിരീഷ്(48) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പനമറ്റം രണ്ടാം മൈൽ ജംഗ്ഷന് സമീപത്ത് വെച്ച് ബൈക്ക് യാത്രികരായ വീട്ടമ്മയെയും ഇവരുടെ ബന്ധുവിനെയും ഗിരീഷ് ഓടിച്ചിരുന്ന ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ വീട്ടമ്മ തൽക്ഷണം മരിച്ചിരുന്നു. പനമറ്റം മാടത്താനിൽ ലേഖ (ബിജിമോൾ-50) ആണ് മരിച്ചത്. ബന്ധു പനമറ്റം അഞ്ജു ഭവനിൽ അർജുൻ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പൊൻകുന്നത്തു നിന്നും ബൈക്കിൽ എത്തിയ അർജുനും, ലേഖയും സംസ്ഥാന പാതയിൽ നിന്ന് പനമറ്റം റോഡിലേക്ക് വലത്തേക്ക് തിരിയുന്ന സമയം അമിത വേഗതയിലെത്തിയ ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. പനമറ്റം തെക്ക് മാടത്താനില്‍ നാരായണന്‍ നായരുടെ (റിട്ട. എക്‌സൈസ്) മകളാണ്. ഹരികൃഷ്ണന്റെ (കണ്ണന്‍ മാടത്താനി) യുടെ സഹോദരിയാണ്. ഗോപിക ഏകമകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.