• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരം മ്യൂസിയം വളപ്പിൽ വനിതയോട് ലൈംഗികാതിക്രമം; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മ്യൂസിയം വളപ്പിൽ വനിതയോട് ലൈംഗികാതിക്രമം; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ കസ്റ്റഡിയില്‍

ഒരു മന്ത്രിയുടെ സ്റ്റാഫ് അംഗത്തിന്റെ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

  • Share this:
തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ പ്രഭാത നടത്തത്തിനെത്തിയ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ. ഒരു മന്ത്രിയുടെ സ്റ്റാഫ് അംഗത്തിന്റെ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഇയാൾ ഇന്നലെ മുതൽ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലയിൻകീഴ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സ്ത്രീക്ക് നേരെ മ്യൂസിയം വളപ്പിനുളളിൽ വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്.

Also Read-ഷാരോൺ വധക്കേസ്; അന്തർസംസ്ഥാന ആശയക്കുഴപ്പം പരിഹരിക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി

സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Published by:Jayesh Krishnan
First published: