• HOME
  • »
  • NEWS
  • »
  • crime
  • »
  • പോലീസുകാർക്കു നേരേ ലഹരിമരുന്ന് കേസിലെ പ്രതിയുടെ ആക്രമണം; താക്കോൽ കൊണ്ട് കൈ കുത്തിത്തുളച്ചു

പോലീസുകാർക്കു നേരേ ലഹരിമരുന്ന് കേസിലെ പ്രതിയുടെ ആക്രമണം; താക്കോൽ കൊണ്ട് കൈ കുത്തിത്തുളച്ചു

സി ഐ ക്ക് വിരലിനും എ എസ് ഐക്ക് കൈത്തണ്ടക്കും പരിക്കേറ്റു.

  • Last Updated :
  • Share this:
    കണ്ണൂര്‍: കണ്ണൂരിൽ പൊലീസിന് നേരെ ലഹരിമരുന്ന് കേസ് പ്രതിയുടെ ആക്രമണം. ടൌണ്‍ എസ്ഐയ്ക്കും എഎസ്ഐയ്ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണൂർ സ്വദേശി ഷംസാദാണ് താക്കോൽ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കൈയ്ക്ക് കുത്തി പരിക്കേൽപ്പിച്ചത്.

    ഷംസാദിനെതിരെ ഒരു മാസം മുൻപാണ് കഞ്ചാവും എംഡിഎംഎ യും കൈവശം വച്ചതിന് പൊലീസ് കേസെടുത്തത്. അന്ന് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഷംസാദ് രക്ഷപെടുകയായിരുന്നു. ഇയാൾ കണ്ണൂർ സിറ്റി പരിസരത്ത് ഉണ്ടെന്ന് രഹസ്യവിവരം കിട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി.

    also read : കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ; കേരളാ പൊലീസ് യുവതിയെ പിടികൂടിയത് ബംഗളൂരുവിൽനിന്ന്

    പൊലീസിനെ കണ്ട ഷംസാദ് കുതറിയോടാൻ ശ്രമിച്ചു. ഇതിനിടെയാണ് കൈയിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചത്. സി ഐ ക്ക് വിരലിനും എ എസ് ഐക്ക് കൈത്തണ്ടക്കും പരിക്കേറ്റു. ഷംസാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസിനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.
    Published by:Amal Surendran
    First published: