news18
Updated: July 30, 2019, 9:04 AM IST
News 18
- News18
- Last Updated:
July 30, 2019, 9:04 AM IST
മലപ്പുറം: വാണിയമ്പലത്ത് മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്സൈസ് റേഞ്ച് ഓഫീസർക്ക് വെടിയേറ്റു. എക്സൈസ് നിലമ്പൂർ റേഞ്ച് ഓഫീസർ മനോജിനാണ് വെടിയേറ്റത്.
also read:
ജോലി സമയത്ത് ഫോണിൽ കളിക്കുന്നവർക്കെതിരെ നടപടി: താക്കീതുമായി മുഖ്യമന്ത്രിഎക്സൈസിന്റെ തെളിവെടുപ്പിനിടെ രക്ഷപ്പെട്ട ഹാഷിഷ് കോയിൽ കേസിലെ പ്രതി ജോർജു കുട്ടിയെ സാഹസികമായി പിടികൂടുന്നതിനിടെയാണ് സംഭവം. മലപ്പുറം വണ്ടൂരുള്ള ഭാര്യവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.
തിരുവനന്തപുരത്ത് കോടികളുടെ ഹാഷിഷ് പിടിച്ച കേസിലെ പ്രതിയാണ് ജോർജ്കുട്ടി. തെളിവെടുപ്പിനിടെ മുങ്ങിയ ജോർജ്കുട്ടി വാണിയമ്പലത്തെ ഭാര്യാ വീട്ടിലെത്തിയപ്പോഴാണ് വിവരമറിഞ്ഞ് എക്സൈസ് സംഘം ഇയാളെ പിടികൂടാനെത്തിയത്.
വാതിൽ തുറന്ന ഉടൻ നാലു റൗണ്ട് വെടി വെക്കുകയായിരുന്നു. ഇതിനിടെയാണ് എസ്ഐക്ക് പരിക്കേറ്റത്. മനോജിന്റെ കാലിനാണ് വെടിയേറ്റത്. വണ്ടൂർ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
First published:
July 30, 2019, 9:04 AM IST