• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Case | മയക്കുമരുന്ന് കേസ് പ്രതി കൈവിലങ്ങുമായി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു

Drug Case | മയക്കുമരുന്ന് കേസ് പ്രതി കൈവിലങ്ങുമായി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു

സെന്‍ട്രല്‍ ജയിലില്‍ നിന്നും കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടയിലാണ് പ്രതി ഓടിരക്ഷപ്പെട്ടത്.

  • Share this:
    കണ്ണൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ റിമാന്‍ഡ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ആലമ്പാടി സ്വദേശി അമീര്‍ അലി (23) ആണ് കാസര്‍കോട് വച്ച് പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്. സെന്‍ട്രല്‍ ജയിലില്‍ നിന്നും കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടയിലാണ് പ്രതി ഓടിരക്ഷപ്പെട്ടത്.

    മെയ് 12ന് ബദിയടുക്കയില്‍ വച്ച് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായാണ് അമീര്‍ അലി പിടിയിലായത്. ഈ വാഹനത്തില്‍ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പൊലീസ് കണ്ടെടുത്തിരുന്നു. കേസില്‍ റിമാന്‍ഡിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു അമീര്‍.

    Also Read-Murder | മകന്റെ സ്‌കൂൾ ഫീസ് അടയ്‌ക്കാൻ പണമില്ല; വ്യവസായിയെ കൊന്ന് കവർച്ച നടത്തിയ 52കാരൻ അറസ്റ്റിൽ

    കാസര്‍കോട് എത്തിയപ്പോള്‍ പൊലീസിനെ തള്ളിമാറ്റുകയും വിലങ്ങോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു. കണ്ണൂര്‍ എആര്‍ ക്യാംപിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. കാസര്‍കോട് ടൗണ്‍, വിദ്യാ നഗര്‍, ബദിയടുക്ക സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്കായി തെരച്ചില്‍ തുടങ്ങി. സുരക്ഷാ വീഴ്ച സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും പരിശോധന ആരംഭിച്ചു.

    Drug Mafia | കൊച്ചിയിൽ ലഹരി സംഘങ്ങളുടെ വെടിവെപ്പ് പരിശീലനം; അഭിഭാഷകന് വെടിയേറ്റു

    കൊച്ചി: എറണാകുളം (Ernakulam) കലൂര്‍ സ്റ്റേഡിയത്തിന് സമീപം ലഹരി സംഘങ്ങളുടെ (Drug Mafia) വെടിവെപ്പ് പരിശീലനത്തിനിടെ (Shooting Training) അഭിഭാഷകന് വെടിയേറ്റു. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന പറവൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അജ്‌മലിന് ചെന്നിക്ക് സമീപം വെടിയേറ്റതിനെ തുടർന്ന് ചികിത്സ തേടി. ഇതോടെ അഞ്ചംഗ സംഘം അവിടെ നിന്നും ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

    അജ്മലിന്റെ പരാതിയിന്മേൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധശ്രമ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എയർ ഗണ്ണിൽ നിന്നുമാണ് അജ്മലിന് വെടിയേറ്റതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. യുവാക്കള്‍ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തിയതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വെടിവെപ്പ് പരിശീലനത്തിനായി ഉപയോഗിച്ച പെല്ലറ്റുകള്‍ സ്ഥലത്ത് നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

    Also Read-Fake Doctor | ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ യുവാവ് രക്തസാമ്പിളുകളില്‍ വെള്ളം ചേര്‍ത്തു; വൃക്ക തകരാറിലെന്ന് പറഞ്ഞ് പണം തട്ടി

    വെടിയേറ്റതിന് പിന്നാലെ യുവാക്കളുടെ പക്കല്‍ എയര്‍ഗണ്‍ കണ്ടതായി യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ലഹരി സംഘം തമ്പടിക്കുന്നത് പതിവായത് പൊലീസിനും പ്രദേശ വാസികള്‍ക്കും തലവേദനയായിട്ടുണ്ട്. യുവതികള്‍ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന സംഘത്തിൻ്റെ മാരകായുധങ്ങൾ ഉണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

    കഴിഞ്ഞ മാസം ഇവിടെ ലഹരി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും വെടിവെപ്പും വടിവാള്‍ വീശലും നടന്നതായി പറയുന്നു. പോലീസ് എത്തി ഈ സംഘങ്ങളെ സ്ഥലത്ത് നിന്നും ഓടിച്ചുവിടുന്നത് പതിവായി മാറിയിരിക്കുകയാണ്.
    Published by:Jayesh Krishnan
    First published: