• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Case | കൊച്ചിയിൽ വൻ ലഹരി വേട്ട ; എൽ എസ് ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥി അറസ്റ്റിൽ

Drug Case | കൊച്ചിയിൽ വൻ ലഹരി വേട്ട ; എൽ എസ് ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥി അറസ്റ്റിൽ

എല്‍എസ്ഡി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: ലഹരിമരുന്നുമായി(Drug) എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി പിടിയില്‍. കുസാറ്റിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥി ജഗത് റാം ജോയിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത് (arrest). എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തത്.

    20 എല്‍എസ്ഡി സ്റ്റാമ്പുകള്‍ ജഗത് റാമിന്റെ കൈയ്യില്‍ നിന്നും കണ്ടെടുത്തത്. കോഴിക്കോട് വിഷ്ണുവിന്റെ കൈയ്യില്‍ നിന്ന് 70 എല്‍എസ്ഡി സ്റ്റാമ്പുകള്‍  വാങ്ങിയതായി ഇയാൾ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്.എല്‍എസ്ഡി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

    അതേ സമയം  തൃശൂരിൽ  വൻ ലഹരിമരുന്ന് വേട്ട . തൃശൂർ കൊരട്ടിക്ക് സമീപം മുരിങ്ങൂരില്‍ യുവാക്കൾ ഹാഷിഷ് ഓയിലുമായി  പിടിയിൽ. 11 കിലോ ഹാഷിഷ് ഓയിലാണ് പോലീസ് (Police) സംഘം ഇവരിൽ നിന്നും പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയുമധികം ഹാഷിഷ് ഓയില്‍ പോലീസ് പിടികൂടുന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ്  ചെയ്യുകയും രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു.

    ബുധനാഴ്ച പുലര്‍ച്ചെ മുരിങ്ങൂര്‍ ദേശിയപാതയില്‍ വെച്ചാണ് ഹാഷിഷ് ഓയിലുമായി ആന്ധ്രയിൽ നിന്നും വരികയായിരുന്ന സംഘം പോലീസിന്റെ പിടിയിലായത്. പെരിങ്ങോട്ടുകര സ്വദേശികളായ കിഷോര്‍, അനൂപ്, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് പോലീസ് പിടിയിലായത്.

    Also Read- Wayanad | വയനാട്ടിൽ സ്വകാര്യ റിസോർട്ടിൽ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

    കഴിഞ്ഞ ഒന്നരമാസമായി പ്രതികൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിൽ രണ്ടാഴ്ച മുമ്പ് ഇവർ പോലീസിന്റെ കണ്ണുവെട്ടിച്ച് ഹാഷിഷ് ഓയിൽ കടത്തിയിരുന്നു. എന്നാൽ ഇത്തവണ പ്രതികൾ രക്ഷപ്പെടാതിരിക്കാനുള്ള പഴുതുകളെല്ലാം അടച്ചാണ് പോലീസ് വിന്യാസമൊരുക്കിയത്.

    Also read- Attack | ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; നായ്ക്കളെ അഴിച്ചുവിട്ടു; വാക്കത്തി വീശി

    പ്രതികൾ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് അര്‍ദ്ധരാത്രി മുതല്‍ ദേശീയപാതയിൽ പലയിടങ്ങളിലായി നിലയുറപ്പിച്ചു. തുടർന്ന് മുരുങ്ങൂരില്‍ രണ്ട് വാഹനങ്ങളിലായി എത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഈ വാഹനങ്ങളിൽ നിന്നുമായാണ് 11 കിലോ ഹാഷിഷ് പോലീസ് സംഘം പിടികൂടിയത്. ആന്ധ്രയിൽ നിന്നും ചുരുങ്ങിയ വിലയ്ക്ക് വാങ്ങി കൊച്ചിയിൽ എത്തിച്ച് കൂടുതൽ വിലയ്ക്ക് വിൽക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇത്തരത്തിൽ 38 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഹാഷിഷ് ആണ് പോലീസ് പിടികൂടിയത്. കൊച്ചിയിൽ ഇവ ഗ്രാമിന് 2000 എന്ന നിരക്കിലാണ് വിതരണം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
    Published by:Jayashankar AV
    First published: