നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മൊബൈൽ ആപ്പ് വഴി ലഹരി മരുന്ന് വിൽപ്പന; മുംബൈയിൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയർ അറസ്റ്റിൽ

  മൊബൈൽ ആപ്പ് വഴി ലഹരി മരുന്ന് വിൽപ്പന; മുംബൈയിൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയർ അറസ്റ്റിൽ

  1.62 കോടിയുടെ ലഹരിമരുന്നുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: മൊബൈൽ ആപ്പ് വഴി ലഹരിമരുന്ന് ഇടപാട് നടത്തിയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയർ മുംബൈയിൽ അറസ്റ്റിൽ. ലോക്ക്ഡൗണിൽ ജോലി നഷ്ടമായ യുവാവ് തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് യുഎസിൽ നിന്നും ലഹരിമരുന്ന് എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ത്യയിൽ പല ഭാഗങ്ങളിൽ ഇയാൾ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആന്റി നാർകോടിക്സ് സെൽ(എഎൻസി) പറയുന്നത്. കൊറിയർ വഴിയാണ് ആവശ്യക്കാർക്ക് ലഹരിമരുന്ന് എത്തിച്ചത്.

   വ്യാഴാഴ്ച്ചയാണ് നാടകീയമായി യുവാവിനെ എഎൻസി പിടികൂടുന്നത്. ബാന്ദ്രയിലെ നാഷണൽ ലൈബ്രറിക്ക് സമീപം ബാഗുമായി ചുറ്റിക്കറങ്ങുന്ന രണ്ട് യുവാക്കളെ പിടികൂടിയതോടെയാണ് ലഹരിവിൽപ്പനയെ കുറിച്ച് സൂചന ലഭിക്കുന്നത്. ഇവരുടെ ബാഗിൽ നിന്നും രണ്ട് കിലോഗ്രാം മുന്തിയ ഇനം മരിജുവാന എഎൻസി കണ്ടെത്തി. ഒരു ഗ്രാമിന് 1800 മുതൽ 3000 രൂപ വരെയാണ് വില.

   യാഷ് കലാനി, ഗുരു ജെയ്സ്വാൾ എന്നിവരാണ് പിടിയിലായത്. ഇരുവരേയും കസ്റ്റഡിയിലെടുത്ത് എഎൻസി കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു.

   You may also like:Gold Smuggling Case | ഏഴു പേർക്കെതിരെ കൂടി കൊഫേപോസ; ഈന്തപ്പഴ വിതരണത്തിലും ശിവശങ്കറിനെ പ്രതിയാക്കിയേക്കും

   സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യാഷ് കലാനിയുടെ നേതൃത്വത്തിലാണ് ഇടപാടുകൾ. ലോക്ക്ഡൗണിൽ ജോലി നഷ്ടമായതോടെ ലഹരി വിൽപ്പനയ്ക്ക് ഇറങ്ങുകയായിരുന്നു. പരിചയത്തിലുള്ള ഇടപാടുകാരിൽ നിന്നും സ്വന്തം ആവശ്യത്തിനുള്ള ലഹരി വാങ്ങിച്ചായിരുന്നു തുടക്കം. പേ പാൽ വഴിയാണ് ഇവർക്ക് പണം നൽകിയിരുന്നത്.

   ഓഗസ്റ്റ് മുതലാണ് ലഹരി വിൽപ്പനയിലേക്ക് യാഷ് കലാനി കടക്കുന്നത്. യുഎസിൽ നിന്നും എത്തുന്ന ലഹരി വസ്തുക്കൾ വിവിധ സ്ഥലങ്ങളിലുള്ള ആവശ്യക്കാർക്ക് കൊറിയർ വഴി അയച്ചു നൽകും. മുംബൈക്ക് പുറമേ, പൂനെ, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലും യാഷിന് കസ്റ്റമേഴ്സ് ഉണ്ടായിരുന്നതായി എഎൻസി പറയുന്നു.

   You may also like:രണ്ടാഴ്ച്ചക്കുള്ളിൽ രണ്ട് ജില്ലകളിലായി നാല് ഹണിട്രാപ് തട്ടിപ്പുകൾ; ഇരകളായി വ്യാപാരികളും ഡോക്ടറും

   വിക്കർ ആപ്പ് വഴിയാണ് ഇടപാട് ഉറപ്പിക്കുന്നത്. യുഎസ്സിലെ ലഹരിമരുന്ന് വിതരണക്കാരുമായും ഇന്ത്യയിലെ ആവശ്യക്കാരുമായും വിക്കർ ആപ്പിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്. തേർഡ് പാർട്ടി സർവയലൻസ് ഇല്ലെന്ന് ഉറപ്പ് നൽകുന്ന മെസഞ്ചർ ആപ്പാണ് വിക്കർ.

   യാഷ് കലാനിയെ ചോദ്യം ചെയ്തതതിൽ നിന്നും ലഹരി ഇടപാടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും എഎൻസിക്ക് ലഭിച്ചു. ഏഴ് കിലോഗ്രാം ലഹരി മരുന്നാണ് എഎൻസി കണ്ടെത്തിയത്. 1.62 കോടിയുടെ ലഹരിമരുന്നുകളാണ് ഇവരിൽ നിന്നും ആകെ പിടിച്ചെടുത്തത്.

   അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ യാഷ് കലാനിയാണ് പദ്ധതിയുടെ മുഖ്യ ആസൂത്രകൻ എന്നാണ് എഎൻസി കണ്ടെത്തൽ. ആവശ്യക്കാർക്ക് വസ്തു എത്തിച്ച് നൽകാനും മറ്റുമായി ഗുരു ജയ്സ്വാളിനെ ജോലിക്ക് നിർത്തികയായിരുന്നു.

   ഇരുവരേയും കോടതിയിൽ ഹാജരാക്കിയ ശേഷം നവംബർ 9 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
   Published by:Naseeba TC
   First published:
   )}