• HOME
  • »
  • NEWS
  • »
  • crime
  • »
  • തൃശൂരിൽ ലഹരി മാഫിയ സംഘം എസ്ഐയെ ആക്രമിച്ചു; ജീപ്പ് അടിച്ച് തകർത്തു; മൂന്നു പേർ പിടിയിൽ

തൃശൂരിൽ ലഹരി മാഫിയ സംഘം എസ്ഐയെ ആക്രമിച്ചു; ജീപ്പ് അടിച്ച് തകർത്തു; മൂന്നു പേർ പിടിയിൽ

എസ്ഐയെ ആക്രമിക്കുന്നത് കണ്ട് മറ്റു പൊലീസുകാർ ചേർന്ന് അക്രമി സംഘത്തെ കീഴ്പ്പെത്തുകയായിരുന്നു.

  • Share this:
തൃശൂർ: മതിലകത്ത് ലഹരി മാഫിയ സംഘം എസ്.ഐയെ ആക്രമിച്ചു. മതിലകം എസ്.ഐ മിഥുൻ മാത്യുവിനെയാണ് ക്രിമിനൽ സംഘം ആക്രമിച്ചത്. ലഹരി വിൽപനക്കാരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം. എസ്.ഐയുടെ മുഖത്ത് പരുക്കേറ്റു. അക്രമികൾ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു.

Also Read-12 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന് പരാതി;കണ്ടെത്തിയപ്പോള്‍ ഷുഗര്‍ ലെവല്‍ താഴ്ന്ന നിലയില്‍; മുലയൂട്ടി പൊലീസുകാരി

എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത്ത് (23), അഖിൽ (21) എന്നിവരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്ഐയെ ആക്രമിക്കുന്നത് കണ്ട് മറ്റു പൊലീസുകാർ ചേർന്ന് അക്രമി സംഘത്തെ കീഴ്പ്പെത്തുകയായിരുന്നു.
Published by:Jayesh Krishnan
First published: