നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Party | വയനാട്ടിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; കിര്‍മാണി മനോജ് അടക്കം 16 പേര്‍ കസ്റ്റഡിയില്‍; MDMA പിടികൂടി

  Drug Party | വയനാട്ടിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; കിര്‍മാണി മനോജ് അടക്കം 16 പേര്‍ കസ്റ്റഡിയില്‍; MDMA പിടികൂടി

  കമ്പളക്കാട് മുഹ്‌സിന്‍ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷമായിരുന്നു റിസോര്‍ട്ടില്‍ നടന്നത് എന്നാണ് വിവരം.

  • Share this:
   വയനാട്: സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 16 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി അരങ്ങേറിയത്. മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി.

   കമ്പളക്കാട് മുഹ്‌സിന്‍ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷമായിരുന്നു റിസോര്‍ട്ടില്‍ നടന്നത് എന്നാണ് വിവരം. കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

   Also Read-Murder | രണ്ടാമത് വിവാഹം കഴിക്കണം; ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി ഭര്‍ത്താവ്

   പിടിയിലായവരെല്ലാം ക്രിമിനല്‍ക്കേസ് പ്രതികളും ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

   Shocking |ക്ഷേത്രത്തില്‍ വിഗ്രഹത്തിന് താഴെ അറുത്ത് മാറ്റിയ ശിരസ്സ്; നരബലിയെന്ന് സംശയം

   ക്ഷേത്രത്തിലെ(Temple) വിഗ്രഹത്തിന്റെ പാദങ്ങളില്‍ യുവാവിന്റെ ശിരസ്സ് അറുത്ത (severed head) നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ (Telangana) നല്‍ഗോണ്ട ജില്ലയിലാണ് സംഭവം. ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കാല്‍ക്കീഴിലാണ് യുവാവിന്റെ അറുത്ത നിലയിലുള്ള ശിരസ്സ് കണ്ടെത്തിയത്.

   കൊല്ലപ്പെട്ട വ്യക്തിയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസുള്ളത്. ഇയാളുടെ ബാക്കിയുള്ള മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്താനുണ്ട്.

   Also Read-POCSO | 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ഉടമയ്ക്കെതിരെ പോക്സോ കേസ്

   കൊല്ലപ്പെട്ടയാള്‍ക്ക് 30 മുതല്‍ 35 വയസ് വരെ പ്രായമുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്. ദേവിക്ക് മുന്‍പില്‍ മനുഷ്യക്കുരുതി നടന്നതാണോയെന്ന സംശയത്തിലാണ് നാട്ടുകാര്‍. ഇത് ഈ മേഖലയിലെ ആളുകള്‍ക്കിടയില്‍ ഭീതി പടരാനും കാരണമായിട്ടുണ്ട്. എല്ലാ രീതിയിലുമുള്ള സംശയനിവാരണവും പൊലീസ് അന്വേഷണത്തിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

   ഡോഗ് സ്‌ക്വാഡ് അടക്കമുള്ള പ്രത്യേക അന്വേഷണ സംഘത്തേയാണ് കേസില്‍ നിയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും സിസിടിവികള്‍ ഇല്ലാത്തതിനാല്‍ എന്താണ് നടന്നതെന്ന ചിത്രം വ്യക്തമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
   Published by:Jayesh Krishnan
   First published:
   )}