തൃശൂരില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ചോക്ലേറ്റ് കൊണ്ടു പോകാന്‍ ഉപയോഗിച്ചിരുന്ന ലോറിയാണ് ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ചത്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ക്റേക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വാടാനപ്പള്ളി ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് ലഹരി കടത്ത് കണ്ടെത്തിയത്.
Also Read- 56കാരിയായ അധ്യാപികയുടെ ശുചിമുറിയിൽ ക്യാമറ ഘടിപ്പിച്ച് അശ്ലീല വീഡിയോ പകർത്തി; 16കാരനെതിരെ പരാതി
മാള സ്വദേശികളായ കാട്ടുപറമ്പില്‍ സുമേഷ്, കുന്നുമ്മേല്‍ വീട്ടില്‍ സുജിത്ത് ലാല്‍ എന്നിവരാണ് പിടിയിലായത്. വിഷു- ഈസ്റ്റര്‍ ആഘോഷത്തിന് വേണ്ടി ചില്ലറ വില്‍പ്പന നടത്താനായി ഹാഷിഷ് ഓയില്‍ മാളയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടെ വാടാനപ്പള്ളിയില്‍ ദേശീയപാതയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ വാഹന പരിശോധനയില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു.
Also Read- കൊച്ചിയിലെ നഗ്നതാ പ്രദര്‍ശന കേസിൽ അറസ്റ്റിലായ യുവാവിനെതിരെ കൂടുതല്‍ പരാതികള്‍
പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒന്നരക്കോടിയോളം വിലയുണ്ടെന്നാണ് നിഗമനം. ലഹരി മരുന്ന് എവിടെ നിന്നാണ് കിട്ടിയത് എന്നറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ച് മുണ്ടിനുള്ളിലാക്കി കടത്തി; മോഷണക്കേസില്‍ പ്രതി പിടിയില്‍
പാലാ: വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട മൂന്നു പൂച്ചകളെ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. ഇടുക്കി കാര്‍കൂന്തല്‍ സ്വദേശി കളത്തൂര്‍ ലിജോ തങ്കച്ചന് ആണ് പിടിയിലായത്.പച്ചാത്തോട് പെറ്റ്സ് പാര്‍ക്ക് എന്ന സ്ഥാപനത്തില്‍ മാര്‍ച്ച് 30-ന് രാത്രി 10.45-നാണ് പൂച്ചകളെ മോഷ്ടിച്ചത്. 27,000 രൂപയോളം വില വരുന്നതാണ് പൂച്ചകള്‍.
Also Read- പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച യുവാവ് മയക്കുമരുന്നിനടിമയെന്ന് സൂചന
പൂച്ചകളെ മോഷ്ടിച്ച്, മുണ്ടിനുള്ളിലാക്കി പുറത്തുപോകുന്ന ദൃശ്യം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ പ്രതി 24-ാം തീയതി ഭാര്യയേയും കുട്ടികളെയും കൂട്ടി ഈ സ്ഥാപനത്തില്‍ എത്തി ഒരു നായകുട്ടിയെ നല്കി മറ്റൊരു നായയെ വാങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് നിരവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
Also Read- പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോക്സോ
മോഷ്ടിച്ച മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിലുള്ള ഫാം ഹൗസില്‍നിന്നും കണ്ടെത്തി. പ്രതി മണിമല, കറുകച്ചാല്‍ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, പോക്സോ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍പ്രതിയാണ്. കറുകച്ചാലിലെ വധശ്രമ കേസില്‍ പ്രതിയെ അഞ്ചുവര്‍ഷം ശിക്ഷിച്ചിരുന്നു.എസ്.എച്ച്.ഒ. കെ.പി. തോംസണ്‍, എസ്.ഐ. അഭിലാഷ്, പോലീസ് ഉദ്യോഗസ്ഥരായ ബിജു കെ. തോമസ്, ഷെറിന് സ്റ്റീഫന്‍, സി. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.