D. സജ്ജയ കുമാർ, കന്യാകുമാരികന്യാകുമാരിയില് മയക്കുമരുന്നുമായി മലയാളി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍ . 2,70,000 രൂപ വില വരുന്ന മയക്കുമരുന്നുമായി എസ്.ടി. മങ്കാട്, മംഗലത്ത്വിള സ്വദേശി ശിവരാജന്റെ മകൻ ബിബിൻ (32), കൊല്ലം,തിരുമുല്ലവരം സ്വദേശി തുളസിയുടെ മകൻ അരുൺ തുളസി (28),തിരുവനന്തപുരം, മച്ചീൽ സ്വദേശി അപ്പുനാടാറിന്റെ മകൻ ഷാജി (47)എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
വടശ്ശേരി ബസ്റ്റാൻഡിൽ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബസ്സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി വന്ന ബിബിനെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നും തിരുവനന്തപുരത്ത് താമസിക്കുന്ന ഷാജിയും, അരുൺ തുളസിയും ബ്രോക്കർമാരാണെന്നും ബിബിൻ പോലീസിന് മൊഴി നല്‍കി.
Also Read- കരിപ്പൂരിൽ പൊലീസിന്റെ സ്വർണവേട്ട തുടരുന്നു ; ഇന്ന് പിടികൂടിയത് രണ്ടരക്കിലോ സ്വർണ മിശ്രിതംഇതിന്റെ അടിസ്ഥാനത്തിൽ മാരായമുട്ടം സർക്കിൾ ഇൻസ്‌പെക്ടർ പ്രസാദിന്റെ സഹായത്തോടെ അരുൺ തുളസിയെയും , ഷാജിയെയും പിടികൂടുകയായിരുന്നു. പ്രതികളുടെ കൈവശം നിന്ന് 54 ഗ്രാമം എം.ഡി.എം.എയും പിടികൂടി. മാര്‍ക്കറ്റില്‍ 2,70,000 രൂപ വില വരുന്ന മയക്കുമരുന്നാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അന്വേഷണത്തിന് നേതൃത്വം ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ ബംഗ്ലൂരിൽ നിന്ന് ഗ്രാമിന് 3000 കൊടുത്തു വാങ്ങി ഇവിടെ 5000 രൂപയ്ക്കാണ് മയക്കുമരുന്ന് വിൽക്കുന്നത്. വടശ്ശേരി സ്റ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ റിമാൻഡ് ചെയ്തു. നർക്കോട്ടിക്സ് ഉദ്യോഗസ്ഥരും കേസില്‍ അന്വേഷണം ആരംഭിച്ചു.
പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു
മലപ്പുറം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണ്ണവും 50, 000 രൂപയും മോഷ്ടിച്ചു(Theft). വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മകളുടെ വിവാഹത്തിനായി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്.
വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാവ് താഴത്തെ നിലയിലെ മുഴുവന്‍ വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയത്. വിഷുവിന് കണികാണാനായി ഉരുളിയില്‍ സൂക്ഷിച്ച സ്വര്‍ണ മോതിരവും കവര്‍ന്നിട്ടുണ്ട്. കിടപ്പ് മുറികളിലെ അലമാരകളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്.
Also Read-
മൂന്ന് സ്‌കൂട്ടറുകളിൽ ആറു പേർ; കൈകളിൽ വാളുകൾ; തുരുതുരാ വെട്ടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത് തുടര്‍ന്ന് കല്‍പകഞ്ചേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഡ് സ്‌ക്വാഡിലെ ചാര്‍ലി എന്ന നായ മണം പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ നടന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിന് സമീപത്ത് നിന്നു. ഇതിലൂടെയാണ് മോഷ്ടാവ് കവര്‍ച്ചക്കെത്തിയതെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.