കാറിൽ ഡോക്ടറുടെ എംബ്ലം ഒട്ടിച്ച് മയക്കുമരുന്ന് കടത്ത്; രണ്ടുപേർ പിടിയിൽ

പിടിയിലായവരുടെ സിനിമാ- സീരിയൽ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

News18 Malayalam | news18-malayalam
Updated: October 14, 2020, 6:36 AM IST
കാറിൽ ഡോക്ടറുടെ എംബ്ലം ഒട്ടിച്ച് മയക്കുമരുന്ന് കടത്ത്; രണ്ടുപേർ പിടിയിൽ
News18 Malayalam
  • Share this:
തൃശൂർ: ഡോക്ടറുടെ എംബ്ലം കാറില്‍ ഒട്ടിച്ച് മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശ്ശൂര്‍ കുതിരാനില്‍ വെച്ച് എക്സൈസിന്‍റെ പിടിയിലായി. മാരക മയക്കുമരുന്നായ എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടികൂടിയത്. തൃശ്ശൂര്‍ എക്സൈസ് ഇന്റലിജൻസും സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Also Read- ചോരപ്പക നിലയ്ക്കാതെ തൃശൂർ; പത്ത് ദിവസത്തിനുള്ളിൽ ഏഴ് കൊലപാതകങ്ങൾ

പെരുമ്പാവൂർ സ്വദേശികളായ അൻഷാദ്, പെരുമ്പാവൂർ സിൻഷാദ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തു മോളി, എക്‌സ്, എക്സ്റ്റസി, എംഡിഎംഎ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു.

Also Read- ഇടുക്കിയിൽ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വൈദികൻ അറസ്റ്റിൽ

ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു തൃശൂർ, പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നവരാണ് പ്രതികൾ.കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ ലഹരി മരുന്ന് ആഡംബര കാറിൽ വൻതോതിൽ കടത്തുന്നതായി മധ്യമേഖലാ ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. രസസ്യവിവരം ലഭിച്ചതനുസരിച്ച് എക്‌സൈസ് ഇന്റലിജൻസ് സംഘം ഒരു മാസത്തോളം അന്വേഷണവും, നിരീക്ഷണവും നടത്തിയാണ് പ്രതികളെ പിടികൂടിയത്.

Also Read- കഞ്ചാവ് പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവം: ജയിൽ സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ 

കോവിഡ് കാലമായതിനാൽ പരിശോധന ഒഴിവാക്കാൻ ഡോക്ടറുടെ എംബ്ലം പതിപ്പിച്ച ആഡംബര വാഹനത്തിലാണ് ലഹരിമരുന്ന് കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ശ്രമിച്ച എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതികളെ അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. വാഹനത്തിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ഏറെ നേരത്തെ പരിശോധനയ്ക്ക് ശേഷമാണ് എക്‌സൈസിന് കണ്ടെടുക്കാനായത്.ബംഗളൂരുവിൽ നിന്ന് കടത്തി കൊണ്ടുവന്ന മയക്കുമരുന്ന് ഡി ജെ, റേവ് പാർട്ടികളിൽ ഉപയോഗിക്കുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്. സമീപകാലത്ത് സിനിമ -സീരിയൽ മേഖലയിൽ ഇത്തരം മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് എക്‌സൈസ് ഇവയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. വാണിജ്യ ആവശ്യത്തിന് ഇത്തരം അളവിൽ മയക്കുമരുന്ന് കടത്തിയാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതികളുടെ സിനിമാ- സീരിയൽ ബന്ധങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണവും എക്സൈസ് നടത്തിവരുന്നുണ്ട്.

Also Read- ആറാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ബന്ധു അറസ്റ്റില്‍

എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ്‌കുമാർ, സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ഇന്റലിജൻസ് ഓഫീസർ മാരായ കെ മണികണ്ഠൻ, ഷിബു. കെ.എസ്, സതീഷ് ഒ.എസ്, ഷഫീക്. ടി.എ, മോഹനൻ ടി.ജി, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജീൻസൈമൺ, പ്രിവന്റീവ് ഓഫീസർ അബ്ദഗലി, സിവിൽ എക്‌സൈസ് ഓഫീസർ ശിവൻ, ഡ്രൈവർ റഫീഖ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Published by: Rajesh V
First published: October 14, 2020, 6:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading