• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | വിദേശത്ത് നിന്ന് പാഴ്സലായി കേരളത്തിലേക്ക് ലഹരിക്കടത്ത്; പരിശോധന ശക്തം, ഒരാള്‍ പിടിയില്‍

Drug Seized | വിദേശത്ത് നിന്ന് പാഴ്സലായി കേരളത്തിലേക്ക് ലഹരിക്കടത്ത്; പരിശോധന ശക്തം, ഒരാള്‍ പിടിയില്‍

കൊച്ചി എക്‌സൈസ് നല്‍കിയ പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്

  • Share this:
കൊച്ചി:  സംസ്ഥാനത്തേക്ക് വിദേശരാജ്യങ്ങളില്‍ നിന്നും പാഴ്‌സലായി വന്‍ ലഹരിക്കടത്ത്. സംസ്ഥാന വ്യാപകമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍  കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വിദേശ പാഴ്‌സലില്‍ എത്തിയ എല്‍.എസ്.ഡി പിടിച്ചെടുത്തു.  സംഭവത്തില്‍ ഒരാള്‍ കോഴിക്കോട് പിടിയിലായി. ഒമാന്‍, നെതര്‍ലാന്‍റ്സ് എന്നിവിടങ്ങളില്‍ നിന്നാണ് പാഴ്സല്‍ അയച്ചത്.50 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പായ്ക്കറ്റും 5 വീതമുള്ള രണ്ട് കവറുകളുമാണ് കൊച്ചിയില്‍ നിന്ന് പിടിച്ചെടുത്തത്.

കോഴിക്കോട് എക്‌സൈസ് നടത്തിയ പരിശോധനയില്‍ പാഴ്‌സല്‍ കൈപ്പറ്റേണ്ടിയിരുന്നയാള്‍ പിടിയിലായി. മാങ്കാവ് സ്വദേശി ഫസലുദ്ദീന്‍ ആണ് പിടിയിലായത്.  ഇയാളുടെ പക്കല്‍ നിന്ന് ഹാഷിഷ് ഓയിലും മറ്റ് ലഹരി വസ്തുക്കളും പിടിച്ചെടുത്തു.

 Also Read- സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളജ് വിദ്യാർഥിക്ക് കുത്തേറ്റു; രണ്ടുപേർ പിടിയിൽ

82 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയില്‍, 3 ഗ്രാം എം.ഡി.എം.എ, 3 ഗ്രാം കൊക്കെയ്ന്‍ എന്നിവയാണ് പിടിച്ചെടുത്തത്.  കൊച്ചി എക്‌സൈസ് നല്‍കിയ പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്. തിരുവന്തപുരത്തും പരിശോധന നടത്തിയിരുന്നു.

മുന്‍പും വിദേശ പാഴ്‌സലില്‍ ലഹരിവസ്തുക്കള്‍ കടത്തിയിട്ടുണ്ടോയെന്ന് എക്‌സൈസ് അന്വേഷിച്ചുവരികയാണ്. ഇന്നലെ വടകരയും കോഴിക്കോടുമായി നാലിടത്തെ ടാറ്റൂ കേന്ദ്രങ്ങളിലും എക്‌സൈസ് പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട പരിശോധന  കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ലൈസന്‍സ് നല്‍കാന്‍ 1.5 ലക്ഷം കൈക്കൂലി വാങ്ങി; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍


കൂത്താട്ടുകുളം: റദ്ദാക്കിയ ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതിനായി ലോഡ്ജ് ഉടമയില്‍ നിന്നും കൈക്കൂലി (bribery case) വാങ്ങിയ കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (Junior Health Inspector) വിജിലന്‍സ് പിടിയില്‍. കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി.എസ്.ബിജുവിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് (arrest) ചെയ്തത്.

ഇന്നലെ രാത്രി ഹൈസ്‌കൂള്‍ റോഡിലെ വാടക മുറിയില്‍ നിന്ന് ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയാണ് ബിജു.

Also Read- പോലീസുകാരുടെ വീടുകളില്‍ തുടര്‍ച്ചയായി മോഷണം; മുന്‍ പോലീസുകാരന്‍ പിടിയില്‍

ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ നഗരത്തിലെ ചില സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ നടപടി ആരംഭിച്ചിരുന്നു. ഇതില്‍ ആരോഗ്യവിഭാഗം ചുമത്തിയ പിഴ വ്യത്യസ്തമാണെന്ന് ആക്ഷേപം ഉയര്‍ന്നു. മീഡിയ കവലയ്ക്കു സമീപമുള്ള ലോഡ്ജിന് എതിരായ നടപടി ഒഴിവാക്കാന്‍ ഉടമയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി 1.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്.

തുക ഒരുമിച്ചു തരാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞ ഉടമയോട് പകുതി തുകയുമായി എത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ബാക്കി തുകയ്ക്ക് 10 ദിവസം അവധിയും നല്‍കി. ലോഡ്ജ് ഉടമ വിജിലന്‍സിനെ അറിയിച്ച ശേഷം അവര്‍ നല്‍കിയ കറന്‍സി നോട്ടുകളുമായി എത്തി തുക കൈമാറുകയായിരുന്നു. വെളിയില്‍ കാത്തുനിന്ന വിജിലന്‍സ് സംഘം താമസസ്ഥലം വളഞ്ഞ് ബിജുവിനെ പിടികൂടി. ഇയാളെ കോടതിയില്‍ ഹാജരാക്കും.
Published by:Arun krishna
First published: